ദിലീപിന്റെ അഭിഭാഷകരുടെ കൈയ്യിലുള്ള ലാപ് ടോപ് കസ്റ്റഡിയിലെടുക്കും, സായ് ശങ്കറിന്റെ വെളിപ്പെടുത്തലിൽ വെട്ടിലായി ദിലീപിന്റെ അഭിഭാഷകർ, ദിലീപിന്റെ ചാറ്റുകള്‍ നീക്കം ചെയ്ത ലാപ് ടോപ് ക്രൈംബ്രാഞ്ചിന്റെ കൈകളിലേക്ക്....!!

ദിലീപിന്റെ ചാറ്റുകള്‍ നീക്കം ചെയ്ത ലാപ് ടോപ് കസ്റ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലാപ് ടോപ് ദിലീപിന്റെ അഭിഭാഷകരുടെ കൈയില്‍ ആണെന്ന് കഴിഞ്ഞ ദിവസം സായ് ശങ്കർ ചില മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സുപ്രധാന വിവരങ്ങള്‍ പുറത്ത് വിട്ട സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ദിലീപ് ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളില്‍ കൂടുതലും ദുബായ് നമ്പറുകളാണെന്ന് കണ്ടെത്തിയിരുന്നു. ദുബായിലെ മലയാളി വ്യവസായി അടക്കമുള്ള ആളുകളുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളാണ് ദിലീപ് ഡിലീറ്റ് ചെയ്തതായി ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്.
അതേസമയം, കേസില്‍ നടി കാവ്യാ മാധവന് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാന്‍ ക്രൈം ബ്രാഞ്ച് അവസരം നല്‍കി. സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യം എന്ന് വ്യക്തമാക്കിയാണ് ഇത്തരം ഒരു നിര്‍ദേശം ക്രൈം ബ്രാഞ്ച് താരത്തിന് മുന്നില്‍ വച്ചത്.
എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നേരത്തെ നിര്‍ദേശിച്ചത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.
സമയത്തിലും ദിവസത്തിലും വ്യത്യാസമില്ലെങ്കിലും ഹാജരാകുന്ന സ്ഥലം അറിയിക്കാനാണ് കാവ്യക്ക് ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ചെന്നൈയിലുള്ള കാവ്യാ മാധവന്‍ ഇന്ന് തിരിച്ചെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.ശബ്ദരേഖയാണ് കാവ്യയിലേക്ക് അന്വേഷണം തിരിഞ്ഞത്. ദിലിപിന്റെ ബന്ധു സുരജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകളാണ് പുറത്തായത്.
കാവ്യയ്ക്ക് കേസില്‍ പങ്കുണ്ടെന്ന തരത്തിലാണ് ശബ്ദരേഖ.തിങ്കളാഴ്ച്ച ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയുള്ള ചോദ്യംചെയ്യലിൽ നടിക്ക് എല്ലാ വെളിപ്പെടുത്തലുകൾക്കും കൃത്യമായ മറുപടി പറയേണ്ടതായി വരും. പണി ഇരന്നുവാങ്ങാതെ കാര്യങ്ങൾ കൃത്യാമായി പറഞ്ഞാൽ കൂടുതൽ ചോദ്യങ്ങളിൽ നിന്ന് തടിയൂരാനാകും. അതല്ലാതെ കാവ്യ പതറിയാൽ അറസ്റ്റ് ഉറപ്പാണെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha