പ്രമുഖ ക്വിസ് മാസ്റ്റർ ഡോ. എബ്രഹാം ജോസഫ് അന്തരിച്ചു.. സംസ്കാരം തിങ്കളാഴ്ച രാവിലെ മാർ ഇവാനിയോസ് വിദ്യാനഗറിലെ സെമിത്തേരിയിൽ.. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയാണ് ഡോ. എബ്രഹാം ജോസഫ്

പ്രമുഖ ക്വിസ് മാസ്റ്റർ ഡോ. എബ്രഹാം ജോസഫ് വിടവാങ്ങി .60 വയസ്സായിരുന്നു . നീണ്ട 30 വർഷത്തോളം ക്വിസ് മാസ്റ്റർ ആയിരുന്ന ഡോ. എബ്രഹാം ജോസഫ് ബ്രെയിൻ ഓഫ് കേരള എന്നാണ് അറിയപ്പെട്ടിരുന്നത്.. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയാണ് ഡോ. എബ്രഹാം ജോസഫ്. 30 വർഷത്തോളം ഇതേ കോളേജിലെ അധ്യാപകനായിരുന്നു. . ഉന്നത വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ഉള്ളൂരിലെ വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ മാർ ഇവാനിയോസ് വിദ്യാനഗറിലെ സെമിത്തേരിയിൽ നടക്കും.
ഉന്നത വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹം നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കെസിബിസിയുടെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയിട്ടുണ്ട്. ക്വിസ് മാസ്റ്റർ എന്ന നിലയിലും നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha