എല്ലാം വെറും നാടകം! ഡോക്ടറെ പോലും സ്വാധീനിച്ചു... കേരളം നടുങ്ങുന്ന ശബ്ദരേഖ... ദിലീപ് അല്ല സുരാജ് ആണ് മികച്ച നടൻ...

ചില നാടകീയ രംഗങ്ങൾ ഇതിനിടെ സംഭവിച്ചിരിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കുന്ന മറ്റൊരു ശബ്ദരേഖയും പുറത്ത് വന്നിരിക്കുകയാണ്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ഡോക്ടർ ഹൈദരലിയും തമ്മിലുള്ള ശബ്ദ രേഖയാണ് പുറത്തു വന്നിരിക്കുന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സുരാജ് പറയുന്നതാണ് ഈ ഫോൺ സംഭാഷണം കേൾക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.
നടി ആക്രമിക്കപ്പെടുന്ന സമയത്ത് ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്ന് പറയണമെന്ന് സുരാജ് ആവശ്യപ്പെടുന്നുണ്ട്. ദിലീപ് അഡ്മിറ്റായിരുന്നില്ല എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർക്ക് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയത്. ഈ മൊഴി തിരുത്തണമെന്നാണ് സുരാജിന്റെ ആവശ്യം. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറുമാറിയിരുന്നു. ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്നാണ് സൂരജ് ഡോ. ഹൈദരലിയോട് പറയുന്നത് കേൾക്കാം...
ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല. വക്കീൽ നോക്കും എന്നാണ് സുരാജ് പറയുന്നത്. വക്കീൽ പഠിപ്പിക്കുന്നത് പോലെ പറഞ്ഞാൽ മതി. നമുക്ക് വിസ്താരം തുടങ്ങിയില്ലല്ലോ. ഒരു പ്രാവശ്യം പോയാൽ മതി, വേറെ പ്രശ്നമൊന്നുമില്ല. എന്ന് പറയുന്നതിലൂടെ സ്വാധീനിച്ച രീതിയും മറ്റും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏകദേശം 20തോളം സാക്ഷികളാണ് കൂറ് മാറിയിട്ടുള്ളത്. 2017 ഫെബ്രുവരി മുതൽ ഇതുമായി ബന്ധപ്പെട്ട ആസൂത്രണങ്ങൾ നടന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഈ കള്ളക്കളി മനസ്സിലാക്കിയ ശേഷമാണ് അന്വേഷണ സംഘം കാര്യങ്ങൾ ഒക്കെ അരിച്ചു പെറുക്കി അന്വേഷിച്ചിരുന്നു. ഇതുപോലെയായിരിക്കാം എല്ലാ പ്രതികളേയും ദിലീപോ അല്ലെങ്കിൽ ദിലീപിന്റെ സുഹൃത്തുക്കളും അഭിഭാഷകരും ശ്രമിച്ചിട്ടുണ്ട് എന്ന് തന്നെയാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്.
നടി ആക്രമിക്കപ്പെടുന്ന സമയത്ത് തനിക്ക് പനിയായിരുന്നെന്നും, ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്നുമായിരുന്നു ദിലീപിന്റെ വാദം. അതേസമയം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും.
സുരാജിന്റെ ഫോണിൽ നിന്ന് ലഭിച്ച ഓഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. കാവ്യയുടെ കൂട്ടുകാരികൾ നൽകിയ പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്ന് സുരാജ് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തുമായി നടത്തിയ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിയോ ക്ളിപ്പുകളിലും കാവ്യയെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങളുണ്ട്.
https://www.facebook.com/Malayalivartha