കിറ്റപ്പന്റെ കൊടും കൊള്ള! മിന്നലടിച്ച് പാവം ജനങ്ങൾ... ഞെട്ടിക്കുന്ന തെളിവ് പുറത്തേക്ക്... മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ! രേഖകൾ പുറത്ത്

കള്ളനെ തന്നെ താക്കോൽ ഏൽപ്പിക്കുക എന്ന് പറയു പോലെയാണ് കേരളത്തിന്റെ ഏറെക്കാലമായുള്ള അവസ്ഥ. പല സർക്കാരുകൾ മാറി മാറി ഭരിച്ച് കേരളത്തെ കടക്കെണിയിലാക്കുകയും ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന നയങ്ങളാണ് പിന്തുടരുന്നത്. അതുകൊണ്ട് ഇത്തരം വാർത്തകൾ പുറത്ത് വരുമ്പോൾ ആർക്കും പ്രത്യേകിച്ച് ഒരു അമ്പരപ്പ് തോന്നാറില്ല, എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഒരു കൊടും കൊള്ളയ്ക്ക് കൂട്ടു നിന്നു എന്ന് പറയുമ്പോൾ അതിന്റെ വ്യാപ്തി എത്രത്തോളം എന്നുള്ളത് ജനങ്ങൾ മനസ്സിലാക്കണം.
ജനങ്ങളുടെ കാശാണ് ഇത്തവണ കൊവിഡ് മൂലം വശം കെട്ട് നിൽക്കുന്ന സമയത്ത് സർക്കാർ കൊള്ളയടിക്കാൻ സഹായിച്ചത് എന്നതിനെ സാധൂകരിക്കുന്ന ചില വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. കൊവിഡിന്‍റെ തുടക്കത്തില്‍ വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് ഒരു തട്ടിക്കൂട്ട് കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടേയും അന്നത്തെ ആരോഗ്യമന്ത്രിയുടേയും അറിവോടെയായിരുന്നു എന്നത് തെളിയിക്കുന്ന ചില രേഖകള്‍ പുറത്ത് വന്നിരിക്കുകയാണ്. നടന്നത് കോവിഡ് കൊള്ള എന്നതിൽ യാതൊരു സംശയവുമില്ല.
450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് മൂന്നിരട്ടിയിലധികം വിലയ്ക്ക് 1,550 രൂപയ്ക്ക് സാന്‍ഫാര്‍മ എന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്. കൊവിഡ് വരുന്നതിന് എത്രയോ വര്‍ഷം മുമ്പ് തന്നെ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് പിപിഇ കിറ്റ് വിതരണം ചെയ്യുന്ന കൊച്ചി ആസ്ഥാനമായ കെയ്റോണ്‍ എന്ന കമ്പനി പിപിഇ കിറ്റ് കൊടുത്തത് 450 രൂപയ്ക്കായിരുന്നു. 2020 മാര്‍ച്ച് 29നാണ് കെയ്റോണിൽ നിന്നും കിറ്റ് വാങ്ങുന്നത്.
തൊട്ടടുത്ത ദിവസം, അതായത് 2020 മാര്‍ച്ച് 30 നാണ് സാന്‍ഫാര്‍മയില്‍ നിന്നാണ് പിപിഇ കിറ്റ് വാങ്ങിയത്. വില 1,550 രൂപയായിരുന്നു. ഇത്രയേറെ വില കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ ഈ കമ്പനിയെക്കുറിച്ച് ആര്‍ക്കും ഇപ്പോഴും ഒന്നുമറിയില്ല. മഹാരാഷ്ട്ര ആസ്ഥാനമായ കമ്പനിയുമായുള്ള ഇടപാട് തുടക്കം മുതല്‍ ദുരൂഹവുമാണ്.
29-ാം തിയതി കൊച്ചി ആസ്ഥാനമായ ക്യാരോൺ എന്ന കമ്പനിയിൽ നിന്നും പി.പി.ഇ കിറ്റ് വാങ്ങി. കിറ്റിന് 446.25 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ഇതേ ദിവസം തന്നെ ന്യൂകെയർ ഹൈജീൻ പ്രോഡക്ട് എന്ന മറ്റൊരു കമ്പനിയിൽനിന്നും പി.പി.ഇ കിറ്റ് പർച്ചേസ് നടത്തിയിരുന്നു. ഈ കമ്പനി കിറ്റിന് 475.25 രൂപയാണ് ഈടാക്കിയത്.
എന്നാൽ, വിപണിയിൽ കുറഞ്ഞ വിലയ്ക്ക് കിറ്റുകൾ ലഭ്യമാണെന്ന അറിവുണ്ടായിട്ടും വൻതുക നൽകിയാണ് മറ്റ് രണ്ട് കമ്പനികളിൽനിന്ന് പർച്ചേസ് നടത്തിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡാണ് ഉയർന്ന നിരക്കിൽ പി.പി.ഇ കിറ്റ് വാങ്ങിയ ഒരു കമ്പനി. എച്ച്.എൽ.എൽ 1,500 രൂപയാണ് ഒരു കിറ്റിന് വാങ്ങിയിരുന്നത്. എന്നാൽ, മഹാരാഷ്ട്രയിലെ സോളാപൂരിൽനിന്നുള്ള സാൻഫാർമയിൽനിന്ന് ഇതിലും വലിയ വില നൽകിയാണ് വലിയ തോതിൽ കിറ്റുകൾ വാങ്ങിക്കൂട്ടിയത്. വിപണി വിലയുടെ മൂന്നിരട്ടിയോളം വരുന്ന 1,550 രൂപയാണ് കമ്പനി ഒരു കിറ്റിന് ഈടാക്കിയിരുന്നത്.
ഈ ഇടപാടുകളെല്ലാം മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യമന്ത്രി കെ. കെ. ശൈലജയും ധനമന്ത്രി തോമസ് ഐസക്കും എല്ലാം ഒപ്പിട്ട് പാസ്സാക്കിയതിന്‍റെ രേഖകളാണ് ഇപ്പോൾ കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. കിറ്റ് വാങ്ങി രണ്ടാഴ്ചക്ക് ശേഷമാണ് എല്ലാവരും ഒപ്പിടുന്നത് ഒരു ദിവസം 450 രൂപയ്ക്ക് കിട്ടിയ പിപിഇ കിറ്റിന് തൊട്ടടുത്ത ദിവസം 1,550 രൂപ കൊടുത്തിട്ടും ആരും ഫയലില്‍ ഒരക്ഷരം സംശയം പോലും ചോദിച്ചില്ല. ആർക്കും യാതൊരു സംശയവുമില്ല എന്നത് ഏറെ കൗതുകമാണ്.
450 രൂപയ്ക്ക് വാങ്ങിയ സാധനത്തിതിന് തൊട്ട് അടുത്ത ദിവസം 1,500 രൂപയാകുമ്പോള്‍ എന്ത് അടിയന്തിര സാഹചര്യമായാലും ഒന്ന് അന്വേഷിക്കുക എന്നത് സ്വാഭാവികമാണ്. പക്ഷേ അതിനുപോലും ആരും മുതിൽന്നില്ല. വെറും തീവെട്ടിക്കൊള്ളയാണ് ഇതിനു പിന്നാമ്പുറത്ത് സംംഭവിച്ചിരിക്കുന്നത് എന്നത് വളരെ വ്യക്തമായി ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.
എന്നാൽ അതൊന്നും കൊവിഡ് കാല പര്‍ചേസില്‍ ഉണ്ടായിരുന്നില്ല. ഇതോടെ പർച്ചേസിൽ ഒരിക്കലും തീരാത്ത ധനകാര്യ വകുപ്പിന്‍റെ അന്വേഷണവും ഒന്നുമാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. വിവരാവകാശ നിയമപ്രകാരം ആരോഗ്യ വകുപ്പില്‍ നിന്നാണ് മുഖ്യമന്ത്രിയുടേയും തോമസ് ഐസക്കിന്റേയുംമുന്‍ മന്ത്രി ശൈലജ ടീച്ചറുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ലഭിച്ചിരിക്കുന്നത്.
മാർക്കറ്റിൽ സുരക്ഷ ഉപകരണങ്ങൾക്ക് ക്ഷാമമുള്ള സമയത്തായിരുന്നു മൂന്നിരട്ടി വില കൊടുത്ത് പിപിഇ കിറ്റുകൾ വാങ്ങിയത്. ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റുകൾ തരാൻ ഒരു കമ്പനി തയ്യാറായി. ജീവനാണ് പ്രധാനമെന്ന് പറഞ്ഞ്, വില നോക്കാതെ ഉപകരണങ്ങൾ വാങ്ങാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നുവെന്ന് ശൈലജ വ്യക്തമാക്കി. ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന് ശേഷമാണ് അഞ്ഞൂറ് രൂപയ്ക്ക് ഇത് മാർക്കറ്റിൽ ലഭ്യമായതെന്നും കെ കെ ശൈലജ പറഞ്ഞു. ദുരന്ത സമയത്ത് നടപടിക്രമങ്ങൾ പാലിക്കാതെയും സാധനങ്ങൾ വാങ്ങാനുള്ള അധികാരം സർക്കാരിനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha