സുരേഷ്‌ഗോപിയുടെ ഒറ്റക്കോളില്‍ രാത്രി 12 മണിയ്ക്ക് ചാടി എണീറ്റ് ഒപ്പിട്ട് കേന്ദ്ര മന്ത്രി; ആ പവര്‍ ഒന്നുകൂടി വെളിപ്പെടുത്തി സുരേഷ്‌ഗോപി

പൂരം നടത്തിപ്പിനായുള്ള അനുമതി സംബന്ധിപ്പിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും തുടര്‍ന്ന് ഓസ്‌ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെക്കൊണ്ട് ഏകദേശം രാത്രി പന്ത്രണ്ട് മണിയ്ക്ക് ഒപ്പിടുവിക്കുകയായിരുന്നെന്നും സുരേഷ് ഗോപി.
താന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുമ്പോഴാണ് തൃശ്ശൂരില്‍ വച്ച് സുരേഷ് ഗോപി ഈ കാര്യം അറിയിച്ചത്. കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജന്‍സിയായ പെസോയാണ് (പെട്രോളിയം ആന്‍ഡ് എക്‌സ്പ്‌ളോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) പൂരത്തിലെ വെടിക്കെട്ടിന് അനുമതി നല്‍കിയത്.
തൃശൂരിന് പൂര്‍ണ രൂപത്തില്‍ പൂരം നടത്താന്‍ ഈ വര്‍ഷം സാധിക്കുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി. ഇതില്‍ രാഷ്ട്രീയമില്ലെന്നും ബി ജെ പി സര്‍ക്കാരിന്റെ മുന്നേറ്റമാണിതെന്നും എം പി പറഞ്ഞു. എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണമികവും ശക്തിയുമാണ് തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു സുരേഷ് ഗോപി വിഷയത്തില്‍ ഇടപെട്ടത്.
കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി ലഭിച്ചത്. ഇതിന് പുറമേയുള്ളവ വെടിക്കെട്ടിന് ഉപയോഗിക്കാന്‍ പാടില്ല. മെയ് പത്തിനാണ് തൃശൂര്‍ പൂരം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പൂരം എല്ലാവിധ ആചാര അനുഷ്ഠാനങ്ങളോടും കൂടി നടത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം പൂര നഗരിയിലേക്ക് ആരെയും കടക്കാന്‍ അനുവദിച്ചിരുന്നില്ല. ഇത്തവണ ഇതിന് അനുമതിയുണ്ടാകും. കൊവിഡിന് മുന്‍പ് നടത്തിയിരുന്ന പോലെ ഇത്തവണ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം
തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ 'പെസോ ' ആണ് അനുമതി നല്‍കിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതിയുള്ളത്. ഇതിന് പുറമെയുള്ള വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടത്തും. മെയ് പത്തിനാണ് തൃശൂര്‍ പൂരം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തിലാണ് എല്ലാ ചടങ്ങളോടും കൂടി പൂരം നടത്താന്‍ തീരുമാനിച്ചത്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വ!ര്‍ഷം പൂരപ്രേമികള്‍ക്ക് പൂര നഗരയില്‍ പ്രവേശനം ഉണ്ടാകും. കൊവിഡ് നിയന്ത്രങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.
ദേവസ്വങ്ങളോടും ഓരോ വകുപ്പുകളോടും പൂരം നടത്തിപ്പിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പൂരത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ പകുതിയോടെ വീണ്ടും ഉന്നതതല യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും അന്തിമ തീരുമാനം. റവന്യൂമന്ത്രി കെ രാജനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി. സത്യന്‍ അന്തിക്കാടിന് വീട്ടിലെത്തി വിഷുക്കോടിയും കൈനീട്ടവും നല്‍കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുരേഷ് ഗോപിയും ചിത്രം പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ മകള്‍ എന്ന സിനിമയുടെ പണിപ്പുരയിലാണ് സത്യന്‍ അന്തിക്കാട്. ജയറാമും മീരാജാസ്മിനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ബിജെപി ബൂത്ത് പ്രസിഡന്റുമാര്‍ക്കും സുരേഷ് ഗോപി വിഷുക്കൈന്നീട്ടം നല്‍കിയിരുന്നു. തൃശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി വെസ്റ്റ്ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടന്നത്. വേദിയിലെത്തിയ സുരേഷ് ഗോപിയെ കുട്ടികള്‍ താമര ബൊക്കെയും കണിക്കൊന്നയും കൃഷ്ണ വിഗ്രഹവും നല്‍കിയാണ് സ്വീകരിച്ചത്.
വേദിയില്‍ വെച്ചിരുന്ന ഭഗവാന്റെ വിഗ്രഹത്തിന് മുന്നിലും സുരേഷ് ഗോപി കൈനീട്ടം വെച്ചിരുന്നു, മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ മണികണ്ഠന്‍ എന്നീ കുട്ടികള്‍ സുരേഷ് ഗോപിയില്‍ നിന്നും ആദ്യ കൈനീട്ടം ഏറ്റുവാങ്ങി. തുടര്‍ന്ന് നൂറുകണക്കിന് കുട്ടികള്‍ക്കാണ് സുരേഷ് ഗോപി കൈനീട്ടം നല്‍കിയത്.
https://www.facebook.com/Malayalivartha