Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഇത്രയൊക്കെ പറ്റുമോ... കെവി തോമസ് സെമിനാറില്‍ പങ്കെടുത്താല്‍ മൂക്കില്‍ കയറ്റുമെന്ന് പറഞ്ഞവര്‍ എവിടേയെന്ന് ചോദിച്ച് പിണറായി തിരികൊളുത്തി; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് തോമസ് മാഷ്; പിണറായി വിജയനെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തട്ട് കൊടുത്ത് കെവി തോമസ്

10 APRIL 2022 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

കെ.വി. തോമസ് എന്ന കോണ്‍ഗ്രസ് നേതാവിന് കമ്മ്യൂണിസ്റ്റ് വേദിയില്‍ കിട്ടിയ കൈയ്യടി കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടുങ്ങി. കെ.വി. തോമസ് എന്ന തോമസ് മാഷ് അക്ഷരാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റാകുന്ന കാഴ്ചയാണ് കണ്ടത്. എകെജിയെപ്പറ്റി പറഞ്ഞ് സദസിനെ ഇളക്കിമറിച്ചു.

പണ്ട് എകെജിയുടെ പാര്‍ളമെന്റ് പ്രസംഗം കേള്‍ക്കാന്‍ നെഹ്‌റു സ്ഥിരം എത്തുമായിരുന്നു. മലയാളം കലര്‍ന്ന ഇംഗ്ലീഷ് പ്രസംഗം എന്തിന് നെഹ്‌റു കേള്‍ക്കുന്നതെന്ന് കുറ്റപ്പെടുത്തിയപ്പോള്‍ അതാണ് സാധാരണക്കാരന്റെ ഭാഷയെന്ന് നെഹ്‌റു പറഞ്ഞു. ഇത് തോമസ് മാഷ് പറഞ്ഞതോടെ സകലരും കൈയ്യടിച്ചു. സുധാകരനിട്ടുള്ള താങ്ങാണെന്ന് എല്ലാവര്‍ക്കുമറിയാം.



മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയും സില്‍വര്‍ലൈന്‍ പദ്ധതിക്കു പിന്തുണ പ്രഖ്യാപിച്ചുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിനെ കെ.വി.തോമസ് ചൂടുപിടിപ്പിച്ചത്. പാര്‍ട്ടി വിലക്കു ലംഘിച്ചു സെമിനാറിനെത്തിയ അദ്ദേഹം കോണ്‍ഗ്രസുകാരനായിരിക്കുമെന്ന് ആവര്‍ത്തിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തെ കുത്തിനോവിക്കുന്നതായിരുന്നു പ്രസംഗം.

രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കുന്നെങ്കില്‍ സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രത്തിനെതിരെ പൊരുതണമെന്ന അദ്ദേഹത്തിന്റെ പാര്‍ലമെന്റിലെ ആഹ്വാനം കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകര്‍ അനുസരിക്കണമെന്നു തോമസ് ആവശ്യപ്പെട്ടു. അതിഥികളില്‍ ആദ്യം വേദിയിലെത്തിയ തോമസിന് ആവേശകരമായ വരവേല്‍പാണു ലഭിച്ചത്. സെമിനാറില്‍ പങ്കെടുത്താല്‍ തോമസിന്റെ മൂക്ക് ചെത്തുമെന്നു ചിലര്‍ പറഞ്ഞിട്ട് ഒരു ചുക്കും സംഭവിച്ചില്ലെന്നു മുഖ്യമന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസുകാരനായാണ് തോമസ് പങ്കെടുക്കുന്നത്. നാളെയും വലുതായൊന്നും സംഭവിക്കാനില്ലെന്നും പിണറായി പറഞ്ഞു.

 



അതേസമയം സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനമെന്ന് കെ വി തോമസ് പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കാന്‍ ഉപദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയിലേക്ക് വിളിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കെ വി തോമസ് പ്രസംഗം തുടങ്ങിയത്.

പിണറായി കേരളത്തിന്റെ അഭിമാനമാണ്. പിണറായി നല്ല മുഖ്യമന്ത്രിയെന്നതില്‍ തനിക്ക് അനുഭവമുണ്ട്. വൈപ്പിന്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ വില്‍പവര്‍ കൊണ്ടാണ്. കൊവിഡിനെ ഏറ്റവും നന്നായി നേരിട്ട സംസ്ഥാനമാണ് കേരളം. കൊവിഡിലെ കേന്ദ്രസമീപനം നമ്മള്‍ കണ്ടതാണെന്നും കെ വി തോമസ് പറഞ്ഞു.

 



കെ റെയില്‍ സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിയാണെന്നും വികസനത്തിനായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ റെയിലിനെ എതിര്‍ക്കുകയാണോ ചെയ്യേണ്ടത്, പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിര്‍ക്കണമെന്നില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.

അതേസമയം പാര്‍ട്ടിയുടെ വിലക്കു ലംഘിച്ചു സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത എഐസിസി അംഗം കെ.വി.തോമസിനെതിരെ കടുത്ത നടപടി വേണമെന്നു കെപിസിസി നേതൃത്വം ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ അച്ചടക്കവും തീരുമാനവും ലംഘിച്ച കെ.വി.തോമസ് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ വാര്‍ത്താ സമ്മേളനവും നടത്തിയെന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷമായി സിപിഎം നേതാക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന കെ.വി.തോമസ്, സെമിനാറില്‍ പങ്കെടുത്തത് ആസൂത്രിതമായാണെന്നും കുറ്റപ്പെടുത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (46 minutes ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (53 minutes ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (1 hour ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (1 hour ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (1 hour ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (1 hour ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (1 hour ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (3 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (3 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (3 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (3 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (3 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (4 hours ago)

Malayali Vartha Recommends