സിപിഐഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന് ഹൃദയാഘാതം.... പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ഹൃദയാഘാതമുണ്ടായത്, ജോസഫൈന്‍ എകെജി ആശുപത്രിയിലെ ഐസിയുവില്‍

സിപിഐഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞു വീണു. ഹൃദയാഘാതത്തെ തുടര്‍ന്ന് ജോസഫൈനെ എകെജി ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.
കൂടാതെ ജമ്മു കശ്മീരില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മുഹമ്മദ് യൂസഫ് തരിഗാമിയെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെപിസിസി സോണിയ ഗാന്ധിക്ക് ഇതുസംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കത്തുനല്‍കി കഴിഞ്ഞു. കെ വി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്.
സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നുമാണ് കത്തില്‍ പറയുന്നത്. കൊച്ചിയിലെ വാര്‍ത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതോടെ കെ വി തോമസിന് എതിരെ നടപടി എന്തുവേണമെന്ന് ഇനി ഹൈക്കമാന്‍ഡായിരിക്കും തീരുമാനിക്കുക.
രാഷ്ട്രീയകേരളം ഉറ്റുനോക്കിയ സെമിനാറില്‍ കോണ്‍ഗ്രസ് ഭീഷണി തള്ളിക്കളഞ്ഞാണ് കെ വി തോമസ് സ്റ്റാലിനും സിപിഎം നേതാക്കള്‍ക്കുമൊപ്പം ശ്രദ്ധാകേന്ദ്രമായത്.
"
https://www.facebook.com/Malayalivartha






















