Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..


സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്‌ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..


തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..

'മരണശേഷം, ചാരമായോ പുഴുവരിച്ചോ മണ്ണിൽ ചേരേണ്ട തന്റെ മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടു നൽകുക എന്ന മാതൃക. ഇതാദ്യമായൊന്നുമല്ല ഒരാൾ മൃതദേഹം പഠനാവശ്യത്തിന് നൽകുന്നത്. പ്രശസ്തരും അല്ലാത്തവരും ആയ പലരും അത് മുമ്പ് ചെയ്തിട്ടുണ്ട്. പക്ഷെ, സമൂഹം കൂടുതൽ ശ്രദ്ധിക്കുന്നവർ ചെയ്യുമ്പോൾ, അക്കാര്യം ഒരുപാടാളുകളിലേക്കെത്തും...' ഹൃദയഭേതമായി കുറിപ്പ്

12 APRIL 2022 09:51 PM IST
മലയാളി വാര്‍ത്ത

മുൻവനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ അപ്രതീക്ഷിത മരണത്തിന്റെ വേദനയിൽ നിന്നും പാർട്ടി പ്രവർത്തകരും പ്രിയപ്പെട്ടവരും മുക്തരായിട്ടില്ല. പലരും സമൂഹമാധ്യമങ്ങളിലൂടെ സാഹചര്യം മനസിലാക്കാതെ സംസാരിക്കുകയുണ്ടായി. ഇതിന് മറുപടി നൽകിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്.

'തന്റെ മരണത്തിലും വലിയൊരു മാതൃക ഈ മണ്ണിൽ ബാക്കിയാക്കിയാണ് ജോസഫൈൻ മടങ്ങുന്നതെന്ന് കുറിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. മരണശേഷം, ചാരമായോ പുഴുവരിച്ചോ മണ്ണിൽ ചേരേണ്ട തന്റെ മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടു നൽകുക മറ്റൊരാളുടെ ജീവിതത്തിൽ വെളിച്ചം വീശുന്ന ഈ മഹാനന്മയിൽ പലരും അണിചേരണമെന്നും' അദ്ദേഹം അഭ്യർത്ഥിക്കുകയുണ്ടായി.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

സഖാവ് ജോസഫൈന്റെ മരണം തികച്ചും യാദൃശ്ചികമായിരുന്നു. അവരുടെ രാഷ്ട്രീയത്തോടും വ്യക്തിത്വത്തോടും എതിർപ്പുള്ളവരിൽ ചിലർ സോഷ്യൽ മീഡിയയിൽ സന്ദർഭോചിതമല്ലാതെ പെരുമാറുന്നതും കാണാം. ആരു മരിച്ചാലും ഇതൊക്കെ ഇക്കാലത്ത് സ്വാഭാവികമാണെന്ന് കരുതാനെ പറ്റൂ.

എന്നാൽ അത്ര സ്വാഭാവികമല്ലാത്ത മറ്റൊരു മാതൃക ജോസഫൈന്റെ മരണം നമ്മുടെ മുന്നിൽ വയ്ക്കുന്നുണ്ട്. മരണശേഷം, ചാരമായോ പുഴുവരിച്ചോ മണ്ണിൽ ചേരേണ്ട തന്റെ മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടു നൽകുക എന്ന മാതൃക. ഇതാദ്യമായൊന്നുമല്ല ഒരാൾ മൃതദേഹം പഠനാവശ്യത്തിന് നൽകുന്നത്. പ്രശസ്തരും അല്ലാത്തവരും ആയ പലരും അത് മുമ്പ് ചെയ്തിട്ടുണ്ട്. പക്ഷെ, സമൂഹം കൂടുതൽ ശ്രദ്ധിക്കുന്നവർ ചെയ്യുമ്പോൾ, അക്കാര്യം ഒരുപാടാളുകളിലേക്കെത്തും.

മരണാനന്തര അവയവദാനം പോലെ തന്നെ പ്രോത്സാഹിപ്പിക്കേണ്ടതും പ്രകീർത്തിക്കപ്പെടേണ്ടതുമായ ഒന്നാണ് ഈ മൃതദേഹദാനവും. മരണാനന്തര അവയവദാനത്തെ പറ്റി നമുക്കിപ്പോൾ ചെറിയ ചില ധാരണകളെങ്കിലും ഉണ്ട്. എന്നാൽ മൃതദേഹം ദാനം ചെയ്യുന്നതെങ്ങനെയാണ്? യഥാർത്ഥത്തിൽ അവയവദാനത്തേക്കാൾ എളുപ്പമാണിത്.

അതിനാകെ വേണ്ടത്, ജീവിച്ചിരിക്കുമ്പോഴേ അതിനുള്ള ആഗ്രഹവും സമ്മതവും വേണ്ടപ്പെട്ടവരെ അറിയിക്കുക എന്നതാണ്. നിങ്ങൾക്കാർക്കെങ്കിലും അങ്ങനൊരു ആഗ്രഹം മനസിലുണ്ടെങ്കിൽ അതാദ്യം ഏറ്റവും വേണ്ടപ്പെട്ടവരോട് പറഞ്ഞു വയ്ക്കുക. അത്, പങ്കാളിയോ മക്കളോ സഹോദരങ്ങളോ സുഹൃത്തുക്കളോ ആരോ ആവാം.

അവർ നിങ്ങളുടെ മരണശേഷം ആ വിവരം അടുത്തുള്ള മെഡിക്കൽ കോളേജിൽ അറിയിച്ച്, മൃതദേഹം രേഖാമൂലം കൈമാറിയാൽ മാത്രം മതി. മറ്റൊരു രീതി, നിങ്ങളുടെ ആഗ്രഹം, സമ്മതപത്രമായി ഒരു 100 രൂപ സ്റ്റാമ്പ് പേപ്പറിൽ എഴുതി അടുത്തുള്ള മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിൽ ഏൽപ്പിക്കുക എന്നതാണ്. അപ്പോഴും അക്കാര്യം രഹസ്യമായി ചെയ്തിട്ട് കാര്യമില്ല. നിങ്ങളുടെ അടുത്ത ബന്ധുക്കൾ അതറിഞ്ഞിരിക്കണം. കാരണം, മരിച്ച ശേഷം അവരാണല്ലോ മൃതദേഹം അവിടെ എത്തിക്കേണ്ടത്.

കഴിഞ്ഞാഴ്ച, ഒരു അധ്യാപിക തന്റെ റിട്ടയർമെന്റിന്റെ ഭാഗമായി അവരുടെ കുടുംബത്തിലെ എല്ലാവരും (അവരും ഭർത്താവും മക്കളും) മരണാനന്തരം മൃതദേഹം മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് നൽകുമെന്ന് സമ്മതപത്രം കൈമാറുന്നത് ചെറിയൊരു കോളം വാർത്തയായി എവിടെയോ വായിച്ചിരുന്നു. അതിനപ്പുറം വലിയ പ്രാധാന്യം ആ വാർത്ത യഥാർത്ഥത്തിൽ അർഹിക്കുന്നുണ്ടായിരുന്നു. ആരൊക്കെയോ ദാനം ചെയ്ത മൃതദേഹത്തിൽ ആദ്യമായി കത്തി വച്ചു പഠിച്ചുവന്ന ഡോക്ടർമാർക്കു പോലും ഈ ചിന്തകൾ അപൂർവ്വമായേ ഉണ്ടാവുന്നുള്ളൂ എന്നിടത്ത് ആ വാർത്ത ഏറെ ശ്രദ്ധേയമാണ്.

കൂടുതൽ ആൾക്കാർ മരണശേഷവും സ്വന്തം ശരീരത്തിന്റെ ഈ വിധത്തിലുള്ള സാധ്യതകൾ തിരിച്ചറിയണം. മണ്ണിലലിഞ്ഞും ചാരമായും ആർക്കും ഗുണമില്ലാതെ പോകുന്നതിലും എത്രയോ നല്ലതാണ്, കുറേയധികം വിദ്യാർത്ഥികൾക്ക് ഗുരുവാകുന്നത്. ഗുരുവെന്ന് വച്ചാൽ, ശരിക്കും ഗുരു തന്നെ. മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്ന സ്ഥലമാണ് മെഡിക്കൽ കോളേജിലെ അനാട്ടമി, ഫോറൻസിക് ഡിപ്പാർട്ട്മെന്റുകൾ. അതിന് Mortui vivos docentഎന്ന് ലാറ്റിനിൽ പറയും.

എന്റെ ആഗ്രഹവും ഏതാണ്ടിതുപോലെ ആണ്. എന്റെ മരണശേഷം, പരമാവധി അവയവങ്ങൾ ആവശ്യക്കാർക്ക് മാറ്റിവയ്ക്കാൻ എടുക്കണം. അത് ആന്തരികാവയവങ്ങൾ മാത്രമല്ല, കൈപ്പത്തികൾ, ചർമ്മം, സ്നായുക്കൾ, ഞരമ്പുകൾ തുടങ്ങി എടുക്കാവുന്നവ എല്ലാം എടുക്കണം. ഇനിയഥവാ അത് പറ്റാത്ത അവസ്ഥയാണെങ്കിൽ ആ ശരീരം മെഡിക്കൽ കോളേജിന് കൊടുക്കണം. വെറുതെ കത്തിച്ചോ കുഴിച്ചിട്ടോ വേസ്റ്റാക്കരുത്. ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും ഇതൊക്കെ പറഞ്ഞേൽപ്പിച്ചിട്ടുമുണ്ട്.

ജനിച്ചാൽ ഒരിക്കൽ നമ്മളെല്ലാം മരിക്കും. ഒന്ന് മനസിരുത്തി ചിന്തിച്ചാൽ ഇതൊക്കെ ആർക്കും ചെയ്യാവുന്ന നിസാരകാര്യങ്ങളാണ്. അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ ആ മരണം ഒരു മാതൃകയാവും. മൃതശരീരം ഗുരുവും.

മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു: ഐഷാപോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കെ എന്‍ ബാലഗോപാല്‍  (26 minutes ago)

സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദിന്റെ പരോള്‍ 15 ദിവസത്തേക്ക് നീട്ടി  (32 minutes ago)

തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം തൊടുപുഴയില്‍ ആരംഭിക്കുന്നു  (40 minutes ago)

റോഡരികിലെ പറമ്പില്‍ കഞ്ചാവ് ചെടികള്‍: നാട്ടുകാരുടെ സംശയം ശരിവച്ച് പൊലീസ്  (49 minutes ago)

താത്കാലിക ജീവനക്കാരി വ്യാജ ഒപ്പിട്ട് സ്‌കൂളിന്റെ പി.ടി.എ ഫണ്ടില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍  (1 hour ago)

തന്റെ വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കുഞ്ഞാറ്റ  (1 hour ago)

ചാറ്റ് വലിച്ച് പുറത്തിട്ട ഫെനിയെ തൂക്കി.. വീട് വളഞ്ഞ് അറസ്റ്റ് വീണ്ടും കത്തിച്ച് ഫെനി കോടതിയിൽ കാണാം വാ...!കൊള്ളേണ്ടിടത്ത് കൊണ്ടു  (2 hours ago)

മോഡിഫൈ ചെയ്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ആര്: അമിതവേഗത്തില്‍ എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമം  (2 hours ago)

ജനുവരി 12ന് രാവിലെ 8.15ന്‌സ്‌കൂളിന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി...! ഇന്നലെ പുലർച്ച് മരണം..! 30-ന് വിദേശത്ത് പോകാനിരുന്ന അമ്മ, കഴിഞ്ഞ അഴച്ച് വീട്ടിൽ വഴക്ക് ? ഗതികെട്ട് അയോ  (2 hours ago)

മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസ് റിമാന്‍ഡില്‍  (2 hours ago)

അതിജീവിതയുടെ വാട്‌സാപ് ചാറ്റ് പുറത്തുവിട്ടു; രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്  (3 hours ago)

ഈ ഒറ്റ രാത്രി കൂടി സെല്ലിൽ രാഹുൽ കിടന്നാൽ മതി രാത്രിക്ക് രാത്രി കേസ് മാറും..! പൂങ്കുഴലിയെ ഒറ്റി കാനഡക്കാരി..?  (3 hours ago)

ദ്വാരപാലക കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി  (3 hours ago)

കേസ് മറിഞ്ഞു..! 20 ന് സഭയിൽ രാഹുൽ എത്തും...!മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം.. ക്യാനഡയ്ക്ക് ഓടാൻ പൂങ്കുഴലി  (3 hours ago)

കേസ് മറിഞ്ഞു..! 20 ന് സഭയിൽ രാഹുൽ എത്തും...!മജിസ്‌ട്രേറ്റിന് മുന്നിൽ പരാതിക്കാരി എത്തണം.. ക്യാനഡയ്ക്ക് ഓടാൻ പൂങ്കുഴലി  (3 hours ago)

Malayali Vartha Recommends