എലപ്പുള്ളിയില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം... ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്; സംഭവത്തില്‍ അമ്മ അറസ്റ്റില്‍

പാലക്കാട് എലപ്പുള്ളിയില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം. സംഭവത്തില്‍ അമ്മ ആസിയയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വയസുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടില്‍ കൊല്ലപ്പെട്ടത്.
ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്. കുട്ടി ആഹാരം തൊണ്ടയില്‍ കുടുങ്ങി മരിച്ചെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ സംശയം തോന്നിയ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയത്. പിന്നാലെയാണ് അന്വേഷണം അമ്മയിലേക്ക് തിരിഞ്ഞത്.
എലപ്പുള്ളി ചുട്ടിപ്പാറ, വേങ്ങോടി മുഹമ്മദ് ഷെമീര്‍ആസിയ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ടത്. അമ്മ ആസിയയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് അമ്മ സമ്മതിച്ചു. ചൊവ്വാഴ്ച പകലാണ് മൂന്ന് വയസുകാരനായ മുഹമ്മദ് ഷാനിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ആസിയയുടെ സ്വന്തം വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആസിയയും ഭര്‍ത്താവ് ഷെമീറും കഴിഞ്ഞ ഒരു വര്‍ഷമായി അകന്ന് കഴിയുകയായിരുന്നു എന്നാണ് വിവരം. കുഞ്ഞിനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന വിവരം പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha


























