നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യും..... ആലുവ പോലീസ് ക്ലബില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച വീട്ടിലെത്തി ചോദ്യംചെയ്യും. ആലുവ പോലീസ് ക്ലബില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്.
നേരത്തെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാവ്യ ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നല്‍കിയെങ്കിലും നിരസിച്ചിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെടുത്തത്. കേസില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കും വിധം പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ വ്യക്തത വരുത്തുകയാണ് ചോദ്യംചെയ്യല്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ ആലുവ പോലീസ് ക്ലബില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കി. സുരാജിന്റെയുള്‍പ്പെടെയുള്ള ശബ്ദരേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയാണ് കാവ്യ മാധവന്‍. കാവ്യയ്ക്ക് കേസില്‍ പങ്കുണ്ടെന്ന അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിര്‍ണായക ശബ്ദരേഖ പുറത്തുവന്നതോടെയാണ് ചോദ്യംചെയ്യാന്‍ തീരുമാനമെടുത്തത്. അതിനിടെ, ദിലീപിന്റെ സഹോദരന്‍ അനൂപിന്റെയും സുരാജിന്റെയും വീടിനു മുന്നില്‍ നോട്ടിസ് പതിപ്പിച്ചു.
അനൂപ്, സുരാജ് എന്നിവരെ പലതവണ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പോലീസ് ക്ലബ്ബില്‍ ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും വീടുകളില്‍ നോട്ടീസ് പതിപ്പിക്കാന്‍ ഇടയായത്.
https://www.facebook.com/Malayalivartha


























