അപകടത്തില്‍ പെടുന്നവരെ ആരും കാണാതെ പോകരുത്... രക്ഷപ്പെടുത്തിയാല്‍ കിട്ടുന്നത് 5,000 രൂപ പാരിതോഷികം; റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്ന വ്യക്തിയ്ക്ക് 5,000 രൂപ പാരിതോഷികം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്തും നടപ്പിലാക്കുന്നു

ജനങ്ങള്‍ക്ക് പൊതുവെ അപകടങ്ങള്‍ പേടിയാണ്. അപകടം കാണുകയോ അപകടത്തില്‍ ആകുന്നവരെ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്യുമ്പോള്‍ ആദ്യം പ്രതിയാകുന്നത് അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവരാണെന്ന് പൊതുവെ ഒരു സംസാരമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ചിന്താഗതി മാറ്റുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പദ്ധതി ആരംഭച്ചിരുന്നു.
റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക,നിയമനൂലാമാലകളില്‍ നിന്ന് രക്ഷകരെ ഒഴിവാക്കുക, അവര്‍ക്ക് അംഗീകാരവും പാരിതോഷികവും നല്‍കുക എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ഗുഡ് സമരിറ്റന്‍ പദ്ധതി ആരംഭിച്ചത്. കേന്ദ്ര റോഡ്‌ഹൈവേ ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്.
രക്ഷകരെ കേസുകളില്‍ നിന്ന് ഒഴിവാക്കാന്‍ 134എ വകുപ്പ് ഉള്‍പ്പെടുത്തി മോട്ടോര്‍ വാഹന നിയമം 2019ല്‍ ഭേദഗതി ചെയ്തിരുന്നു. റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്ന വ്യക്തിയ്ക്ക് 5,000 രൂപ പാരിതോഷികം നല്‍കും. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിജയം കണ്ടതിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ സംസ്ഥാനത്തും ഇത് നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണ്.
അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കുന്ന വ്യക്തി പോലീസില്‍ വിവരം അറിയിച്ചാല്‍ പൊലീസ് വ്യക്തിക്ക് ഔദ്യോഗിക രസീത് കൈമാറും. ഒന്നിലധികം പേര്‍ അപകടത്തില്‍പെടുകയും ഒന്നിലധികം പേര്‍ ചേര്‍ന്നു രക്ഷപ്പെടുത്തുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ രക്ഷപ്പെട്ട ഓരോരുത്തര്‍ക്കും 5,000 രൂപ എന്നു കണക്കാക്കി രക്ഷിച്ച ഓരോ ആള്‍ക്കും പരമാവധി 5000 രൂപ നല്‍കും. പദ്ധതി നടപ്പിലാക്കുവാനായി രൂപീകരിച്ച മേല്‍നോട്ട സമിതി പ്രതിമാസ യോഗം ചേര്‍ന്നു പാരിതോഷികം നല്‍കേണ്ടവരുടെ പട്ടിക സമര്‍പ്പിക്കും.
പാരിതോഷികം നല്‍കേണ്ടവരെ വിലയിരുത്താന്‍ കലക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ ജില്ലാതല സമിതികള്‍ വരും. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പദ്ധതിയുടെ സംസ്ഥാനതല മേല്‍നോട്ട സമിതി രൂപീകരിച്ചിരിക്കുന്നത്.
മാര്‍ച്ചില്‍ തമിഴ്‌നാട്ടില്‍ റോഡ് അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. സഹായഹസ്തം നീട്ടുന്നവര്‍ക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
റോഡ് അപകടത്തില്‍ പരിക്കേറ്റവരെ സഹായിക്കുകയും, ഗോള്‍ഡന്‍ അവര്‍ എന്ന് വിളിക്കുന്ന ആദ്യ 60 മിനിറ്റുകള്‍ക്കുള്ളില്‍ അവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും, 5,000 രൂപ ക്യാഷ് പ്രൈസും പാരിതോഷികമായി ലഭിക്കും.
പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ നല്‍കുന്ന ഇന്നുയിര്‍ കാപ്പോന്‍ എന്ന പദ്ധതി മുഖ്യമന്ത്രി സ്റ്റാലിന്‍ നേരത്തെ ആരംഭിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള 408 സ്വകാര്യ ആശുപത്രികളും 201 സര്‍ക്കാര്‍ ആശുപത്രികളും സുവര്‍ണ മണിക്കൂറില്‍ വൈദ്യസഹായം നല്‍കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനുമായി ഈ പദ്ധതിയക്കായി പ്രവര്‍ത്തിച്ചുവരിയാണ്.
പദ്ധതി പ്രകാരം, മികച്ച ചികിത്സയ്‌ക്കൊപ്പം ഇരയ്ക്ക് പരമാവധി ഒരു ലക്ഷം രൂപയുടെ പരിരക്ഷയും ലഭിക്കും. മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha


























