ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി... കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത.... തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോട് കൂടി മഴ കനത്തേക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.
ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ഇടിമിന്നലിനും 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാദ്ധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാദ്ധ്യത.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്.
ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം മഴയ്ക്ക് പിന്നാലെ ഏക്കറു കണക്കിന് പാടത്തെ നെല്‍കൃഷി നശിച്ചതോടെ വായ്പകള്‍ തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലാവുകയും ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരം കിട്ടതെവരികയും ചെയ്തതോടെ കര്‍ഷകന്‍ പാടത്തിന് സമീപം ജീവനൊടുക്കിയത് മറ്റൊരു ദുരന്തമായി.
രാജീവന്റെ ആത്മഹത്യ വലിയ പ്രക്ഷോഭമാകുകയും ചെയ്തിട്ടുണ്ട്. സ്വന്തം ഭൂമിക്കു പുറമേ, പാട്ടത്തിനെടുത്തതിലടക്കം ഏഴേക്കറിലാണ് വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്യുന്നത്.
മൂന്ന് ബാങ്കുകളില്‍ നിന്നും അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പയെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ വെള്ളപ്പൊക്കത്തിലും ഇപ്പോഴത്തെ വേനല്‍മഴയിലും കൃഷി നശിച്ചിരുന്നു. ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ വര്‍ഷം കൃഷി ഇന്‍ഷ്വര്‍ ചെയ്തിരുന്നെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല.
ഇതിനെതിരെ രാജീവനും ഭാര്യയുമടക്കം നിരണത്തുതടം പാടശേഖരത്തിലെ പത്ത് കര്‍ഷകര്‍ ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വേനല്‍മഴയില്‍ കൃഷി പൂര്‍ണമായും വെള്ളത്തിലായതോടെ രാജീവന് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി.
https://www.facebook.com/Malayalivartha


























