കാവ്യയെ ഇന്ന് ചോദ്യം ചെയ്യില്ല! അടിയന്തിരമായി ക്രൈംബ്രാഞ്ച് സംഘം ഒത്തുകൂടി... സംവിധായകൻ ബാലചന്ദ്രകുമാറിനോട് മൊഴി നൽകാൻ ഇന്ന് എത്തേണ്ടെന്ന് അറിയിച്ചു; ചോദ്യം ചെയ്യലിന് തയ്യാറായി ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രി ആലുവയിലെ വീട്ടിലെത്തി! അന്വേഷണ സംഘത്തിന്റെ നിർണായക നീക്കത്തിൽ പകച്ച് ദിലീപും കാവ്യയും..

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഏപ്രിൽ 15 ന് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. അതുകൊണ്ട് തന്നെ ഇപ്പോൾ കേസ് നിർണായക ഘട്ടത്തിലാണ്. എന്നാൽ ഇന്ന് കാവ്യമാധവനെ ചെയ്യുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്യാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് . വീട്ടിലെത്തി മൊഴിയെടുക്കണോ, സിആർപിസി 41 പ്രകാരം നോട്ടീസ് നൽകി വിളിച്ചുവരുത്തണോയെന്ന കാര്യം ഇന്ന് രാവിലത്തെ യോഗത്തിൽ അന്വേഷണ സംഘം തീരുമാനിക്കും. ഇന്നലെ രാത്രി അന്വേഷണ ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. എന്നാൽ ചോദ്യം ചെയ്യേണ്ട സ്ഥലം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയില്ല. സംവിധായകൻ ബാലചന്ദ്രകുമാറിനോട് മൊഴി നൽകാൻ ഇന്ന് എത്തേണ്ടെന്ന് അറിയിച്ചു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം.
അതേസമയം ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രി ആലുവയിലെ വീട്ടിലെത്തി. കേസിൽ എട്ടാം പ്രതി ദിലീപിനും ഭാര്യ കാവ്യയ്ക്കും തുല്യപങ്കുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. നിഗൂഢമായ പല ചോദ്യങ്ങൾക്കും കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. അതേസമയം ദിലീപിന്റെ സഹോദരൻ അനൂപിന്റെയും സഹോദരീ ഭർത്താവ് ടി എൻ സുരാജിന്റെയും വീട്ടിൽ അന്വേഷണ സംഘം നോട്ടീസ് പതിച്ചു. രാവിലെ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതോടെയാണ് വീടുകളിൽ നോട്ടീസ് പതിച്ചത്.
അതേസമയം വധഗൂഢാലോചന കേസിൽ ദിലീപിന്റെ അഭിഭാഷകർയ്ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുകയാണ് . രാമൻപിള്ള അസോസിയേറ്റ്‌സിനാണ് നോട്ടീസ് നൽകിയത്. സായി ശങ്കറിന്റെ കയ്യിൽ നിന്നും വാങ്ങിവച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുള്ള വസ്തുക്കൾ ഉടൻ ഹാജരാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലാപ്‌ടോപ്പ് അടക്കം അഞ്ച് വസ്തുക്കൾ ദിലീപിന്റെ അഭിഭാഷകർ തന്റെ കയ്യിൽ നിന്നും വാങ്ങി വച്ചതായി സായ് ശങ്കർ മൊഴി നൽകിയിരുന്നു. ഇത് അടിയന്തിരമായി ഹാജരാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അഡ്വ.ഫിലിപ്പ്.ടി.വർഗീസ്, അഡ്വ.സുജേഷ് മേനോൻ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
സാക്ഷികളെ മൊഴിമാറ്റാന്‍ സ്വാധീനം ചെലുത്തിയെന്നാണ് ഇവര്‍ക്കെതിരെ അതിജീവിത പരാതിപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പ്രതികളോടൊപ്പം ചേര്‍ന്ന് സാക്ഷികളെ കൂറുമാറ്റി. 20ലേറെ സാക്ഷികളെയാണ് ഇത്തരത്തില്‍ കൂറുമാറ്റിയതെന്നും ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ മൂന്ന് അഭിഭാഷകരുടെയും പ്രവൃത്തികള്‍ അഭിഭാഷക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ സാക്ഷികളിലൊരാളായ ജിന്‍സനെ സ്വാധീനിക്കാന്‍ പണം വാഗ്ദാനം ചെയ്തു. 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയുമാണ് ജിന്‍സന് വാഗ്ദാനം ചെയ്തത്. ഇതില്‍ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ അഭിഭാഷകന്‍ ഹാജരായിട്ടില്ല.
https://www.facebook.com/Malayalivartha


























