സ്വിഫ്റ്റിന് വഴിനീളെ അപകടങ്ങള്‍; തുടക്കത്തിലെ ദുരിതങ്ങളില്‍ പകച്ച് കെഎസ്ആര്‍ടിസി...കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് ബസ് അപകടത്തില്‍പ്പെട്ടത്

കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ മൂന്നാമത്തെ ബസും അപകടത്തില്‍പ്പെട്ടു. മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. മലപ്പുറത്തുവെച്ച് സ്വകാര്യ ബസുമായി ഉരസിയാണ് മൂന്നാമത്തെ ബസ് അപകടത്തില്‍പ്പെട്ടത്.
കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് ബസ് അപകടമുണ്ടായത്. രണ്ടു ബസുകളുടെ കൂട്ടിയിടിയില്‍ ബസുകളുടെ പെയിന്റ് പോയിട്ടുണ്ട്. ആദ്യ ബസ് തിരുവനന്തപുരം കല്ലമ്പലത്തില്‍ വെച്ചും രണ്ടാമത്തെ ബസ് കോഴിക്കോട് ബസ് സ്റ്റാന്റില്‍ വെച്ചുമാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സെമി സ്ലീപ്പര്‍ ബസ്,ലോറിയുമായി ഉരസിയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ സൈഡ് മിറര്‍ തകര്‍ന്നു. ഏകദേശം 35000 രൂപ വിലവരുന്ന സൈഡ് മിറര്‍ തകര്‍ന്നിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ മറ്റൊരു മിറര്‍ ഘടിപ്പിച്ചാണ് യാത്ര വീണ്ടും തുടര്‍ന്നത്.
പിന്നീട് കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെത്തിയ സമയത്ത് മറ്റൊരു വാഹനവുമായി ഉരസിയും ബസിന്റെ സൈഡ് ഇന്‍ഡിക്കേറ്ററിന് സമീപത്തായി കേടുപാടുണ്ടായി. മലപ്പുറം കോട്ടക്കല്‍ ചങ്കുവട്ടിയില്‍ വച്ചും സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് തിരുവനന്തപുരം സര്‍വീസ് നടത്തുന്ന കെഎസ് 36 നമ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കുകളില്ല. തുടര്‍ച്ചയായ അപകടങ്ങളില്‍ ഗൂഢാലോചന സംശയിക്കുന്നതായി കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കും. പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നാണ് പരാതി. അപകടമുണ്ടാകുന്നത് മനഃപൂര്‍വ്വമാണോയെന്ന കാര്യത്തില്‍ സംശയത്തില്‍ കെഎസ്ആര്‍ടിസിയും.
https://www.facebook.com/Malayalivartha


























