കേന്ദ്രത്തെ അട്ടിമറിക്കാന്‍ ഇറങ്ങിയ പിണറായിക്ക് മറുപണിയുമായി ടീം ഇറങ്ങി... കെ റയില്‍ അല്ല അതുക്കുംമേലെ

കേരളം, എത്രമനോഹരമാണ്, ഇവിടെ അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്ക് ഇരട്ടചങ്കുണ്ട്, എന്ന് പറഞ്ഞാല്‍ പുള്ളിയാണല്ലോ സഖാതികളുടെ ഭാഷയില്‍ പറഞ്ഞാല്‍ കാരണഭൂതന്‍, എന്തായാലും നമ്മുടെ കേരളത്തില്‍ നടക്കുന്ന ചില കാര്യങ്ങള്‍ എങ്ങനെ കണ്ടില്ല എന്ന് നടിക്കാന്‍ കഴിയും?
അല്ല ചിലര്‍ക്കൊക്കെ കേരളത്തില്‍ നടക്കുന്ന ചില സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവമാണ്,എന്ന് പറഞ്ഞാല്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നു..? ദേശീയ തലത്തില്‍ ചര്‍ച്ചയാകേണ്ട വിഷയങ്ങള്‍ എങ്ങനെ നമ്മുടെ കേരളത്തില്‍ ഒറ്റപ്പെട്ട സംഭവമായി മാറുന്നു എന്നത് പരിശോധിക്കേണ്ട കാര്യം തന്നെയാണ്,എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു.അല്ലെങ്കിലും കേരളം നമ്പര്‍ വണ്‍ ആണല്ലോ..?
കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരിക്കുന്ന ബി ജെ പി സര്‍ക്കാരുകള്‍ പാര്‍ട്ടിയുടെ ആശയമായ ഏകാത്മ മാനവവാദത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
സാമ്പത്തികനയങ്ങളാണെങ്കിലും സാമൂഹ്യക്ഷേമപദ്ധതികളാണെങ്കിലും ബിജെപി സര്‍ക്കാരുകള്‍ അടിസ്ഥാന ആശയത്തില്‍ ഉറച്ചു നില്‍ക്കും. പ്രത്യയശാസ്ത്രത്തില്‍ നിന്നും ഒട്ടും തന്നെ വ്യതിചലിക്കാതെ പദ്ധതികള്‍ നടപ്പില്‍ വരുത്തും. കൊച്ചിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികള്‍ക്കും ജില്ലാ പരിശീലന ശിബിരങ്ങളില്‍ ക്ലാസ്സുകള്‍ എടുക്കുന്നവര്‍ക്കുമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഏകദിന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് ആ പാര്‍ട്ടി അവരുടെ അടിസ്ഥാനാശയങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വ്യതിചലിച്ചു എന്നതാണ്. തൊഴിലാളിവര്‍ഗ്ഗ താല്‍പര്യം സംരക്ഷിക്കും എന്ന് അവകാശപ്പെടുന്ന ആ പാര്‍ട്ടി ഭരണം നടത്തുന്നത് ആ താല്‍പര്യത്തിന് എതിരായിട്ടാണ്.
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളെ അവഗണിക്കുന്ന സര്‍ക്കാരിനാണ് സി.പി.എം നേതൃത്വം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ ദളിത് പീഡനങ്ങളും ആദിവാസി ശിശുമരണങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ആദിവാസി ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക വകമാറ്റുകയോ അടിച്ചു മാറ്റുകയോ ചെയ്യുന്നു. എന്നിട്ടും ആദിവാസി ക്ഷേമം പറയുന്നത് ശുദ്ധ കാപട്യമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേരളം നമ്പര്‍ വണ്‍ ആയതു കൊണ്ടാണല്ലോ നമ്മുടെ ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളം പോലെ ആകാതിരിക്കാന്‍ വോട്ടു ചെയ്യണം എന്ന് ജനങ്ങളോട് പറഞ്ഞതും പുള്ളിക്കാരന്‍ അധികാര തുടര്‍ച്ച നേടിയതും. എന്നിട്ടും പ്രബുദ്ധ മലയാളിക്ക് മനസിലായില്ല എന്താണ് ഇവിടെ നടക്കുന്നതെന്ന്..? എന്നാലേ പ്രബുദ്ധ മലയാളീ ഇവിടെ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു..
അത് വളരെ ഗൗരവത്തില്‍ എടുക്കേണ്ട വിഷയമാണ്,എന്നാലും കര്‍ഷകരുടെ സ്വപ്നത്തിനു നിറച്ചാര്‍ത്തേകാന്‍ മണ്ണിനോടും മലമ്പാമ്പിനോടും പടവെട്ടി അധികാരത്തിലെത്തിയ നമ്മുടെ ഇടതുപക്ഷ സര്‍ക്കാര്‍ ഈ കര്‍ഷക ആത്മഹത്യ എങ്ങനെ സഹിക്കുന്നു..? കര്‍ഷക സ്നേഹം പറയുന്ന നമ്മുടെ കൃഷി മന്ത്രി ഇതൊക്കെ എങ്ങനെ സഹിക്കും..? സിപിഎമ്മും സിപിഐ യും ഒക്കെ പുലര്‍ത്തുന്ന ആ കര്‍ഷക സ്നേഹമുണ്ടല്ലോ, അത് സമ്മതിക്കണം എന്ന് പറഞ്ഞാല്‍ ഈ കര്‍ഷക ആത്മഹത്യ നടന്നത് രാജ്യത്തെ ഒരേയൊരു കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്ന കേരളത്തിലാണ് അതുകൊണ്ട് സഖാക്കളേ നിങ്ങളും ആ കോണ്‍ഗ്രെസ്സുകാരും കൂടെ ഭരിച്ച് ഭരിച്ച് നമ്മുടെ കേരളത്തിലെ കര്‍ഷകരുടെ അവസ്ഥ എവിടെവരെയായി എന്നത് നമ്മള്‍ മനസിലാക്കണം.
എന്നാലും നമ്മുടെ മാധ്യമങ്ങള്‍ ഏറെ കൊട്ടിഘോഷിച്ച ഒരു സമരമുണ്ടല്ലോ..? എന്നതാ ആ കര്‍ഷക സമരം അന്നൊക്കെ അവര്‍ക്ക് എന്ത് കര്‍ഷക സ്നേഹമായിരുന്നു, എന്നാലിപ്പോള്‍ നമ്മുടെ കേരളത്തില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും എന്തെ അതിന്റെ പിന്നാലെ പോകാന്‍ നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല,എന്ന് പറഞ്ഞാല്‍ നമ്മുടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ പലപ്പോഴും ഉത്തരേന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.
അത് കൊണ്ട് തന്നെ ഈ കര്‍ഷക ആത്മഹത്യ നമ്മള്‍ പ്രബുദ്ധര്‍ വളരെ കാര്യമായി എടുക്കാറില്ല, എന്താണ് ശെരിക്കും നമ്മള്‍ പ്രബുദ്ധര്‍ക്ക് സംഭവിക്കുന്നത്. ഇനി എന്ത് പറയാന്‍, എന്ത് പറഞ്ഞിട്ട് എന്ത് കാര്യം? ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴെങ്കിലും നമ്മുടെ പിണറായി സര്‍ക്കാര്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.
"
https://www.facebook.com/Malayalivartha
























