ലോക വ്യാപാര സംഘടന അനുമതി നൽകിയാൽ ആഗോള തലത്തിൽ ഭക്ഷ്യ പ്രതിസന്ധി ഇല്ലാതാക്കാൻ വേണ്ടി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ ഇന്ത്യ തയ്യാറാർ; ഈ കാര്യം ബൈഡനെ അറിയിച്ചിട്ടുണ്ട്; ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി

ആഗോളതലത്തിൽ ഇപ്പോൾ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ ഘട്ടത്തിൽ സഹായഹസ്തവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വന്നിരിക്കുകയാണ്. ആഗോളതലത്തിലുള്ള ഭക്ഷ്യ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് നേതൃത്വം നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിക്കുകയും ചെയ്തു. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ലോകവ്യാപാര സംഘടനയുടെ നിബന്ധനകൾക്കും അനുമതിക്കും വിധേയമായി മാത്രമേ ഇന്ത്യ ഇടപെടുകയുള്ളൂവെന്നും തീരുമാനമെടുക്കൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധം ലോകത്തെ ആകെ ബാധിച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നും കരകയറാൻ ഏത് രാജ്യത്തെ വേണമെങ്കിലും സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്നും മോദി വ്യക്തമാക്കി. ഇത്തരത്തിലൊരു ഉറപ്പ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് നൽകിയതായും അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ അദാലജിൽ ശ്രീ അന്നപൂർണധാം ട്രസ്റ്റ് ഹോട്ടലും വിദ്യാഭ്യാസ സമുച്ചയവും ഹോസ്റ്റലും ഉദ്ഘാടനം ചെയ്തു സംസാരിച്ചപ്പോഴാണ് ഈ കാര്യങ്ങൾ പ്രധാനമന്ത്രി പറഞ്ഞത്.
ലോകം നിർണായക ഘട്ടങ്ങളിൽ കൂടി സഞ്ചരിക്കുകയാണ്. ആവശ്യക്കാർക്ക് അവശ്യവസ്തുക്കൾ പോലും ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . പെട്രോളും എണ്ണയും വളവുമെല്ലാം കിട്ടാൻ വളരെ പാടാണ് . എല്ലാവരും അവനവന്റെ ശേഖരങ്ങൾ ഭദ്രമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടയിൽ നിരവധി പേർ പട്ടിണി മൂലം മരിക്കുന്നുവെന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു .
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഇത്തരം കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹവും ആശങ്ക അറിയിച്ചെന്നും മോദി പറഞ്ഞു. ലോക വ്യാപാര സംഘടന അനുമതി നൽകിയാൽ ആഗോള തലത്തിൽ ഭക്ഷ്യ പ്രതിസന്ധി ഇല്ലാതാക്കാൻ വേണ്ടി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ ഇന്ത്യ തയ്യാറാണെന്ന് ബൈഡനെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി .
ഇന്ന് നമ്മുടെ കർഷകർ നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കുന്നുണ്ട്. ലോകത്തെ മുഴുവൻ ആളുകളെയും സഹായിക്കാൻ വേണ്ടി കൂടിയാണ് അത് അവർ ചെയ്യുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യയിൽ നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കൾ ലോകമെമ്പാടുമെത്തിക്കാൻ ആഗോള സംഘടനകളുടെ അനുമതി ആവശ്യമാണ്. അതിനാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ കാലത്ത് 80 കോടിയോളം ജനങ്ങൾക്ക് കേന്ദ്ര സർക്കാർ സൗജന്യ റേഷൻ നൽകി. ഇത്രയേറെ ജനങ്ങൾക്ക് രണ്ട് വർഷം സൗജന്യമായി ഭക്ഷ്യവസ്തുക്കൾ നൽകിയത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകമെന്നും മോദി ചൂണ്ടിക്കാണിക്കുകയുണ്ടായി . എന്തായാലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ലോകരാഷ്ട്രങ്ങളെ മുഴുവൻ സഹായിക്കാൻ തയ്യാറായി നിൽക്കുന്നു എന്ന സൂചന ലഭ്യമായി യിരിക്കുകയാണ്. ഏതുരീതിയിൽ ആയിരിക്കും ഈ സഹായം നൽകുക ഇതിൽ മേലുള്ള തുടർനടപടികൾ എന്തൊക്കെ ആയിരിക്കും എന്നത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.
https://www.facebook.com/Malayalivartha
























