Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ലൗ ജിഹാദ് പ്രണയത്തിന്റെ വര്‍ഗീയവത്ക്കരണ പ്രചരണങ്ങളില്‍ മലയാളി തോറ്റു പോകുമോ? ലവ് ജിഹാദ് വീണ്ടും മാധ്യമ - ജുഡീഷ്യല്‍ ചര്‍ച്ചകളില്‍ നിറയുന്നു... ഇതര മതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടിയ്‌ക്കൊരുങ്ങി സിപിഎം

13 APRIL 2022 01:25 PM IST
മലയാളി വാര്‍ത്ത

ലൗ ജിഹാദ് പ്രണയത്തിന്റെ വര്‍ഗീയവത്ക്കരണ പ്രചരണങ്ങളില്‍ മലയാളി തോറ്റു പോകുമോ?ലവ് ജിഹാദ് വീണ്ടും മാധ്യമ - ജുഡീഷ്യല്‍ ചര്‍ച്ചകളില്‍ നിറയുകയാണ്.

ഹാദിയയുടെ നിയമാനുസൃതമായ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ശേഷമാണ് കേരളത്തില്‍ ഇപ്പോള്‍ വീണ്ടും ലവ് ജിഹാദ് സംവാദ വിഷയമായിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിതന്നെ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്നു സൂചിപ്പിക്കുകയും, അതും ഈഴവ പെണ്‍കുട്ടികളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പറഞ്ഞതായി ആ പത്രം അച്ചടിച്ചു.

 

എന്നാല്‍ പിന്നീട് പോലീസ് മേധാവി തന്നെ ആ പ്രസ്താവനയെ നിഷേധിച്ചു. എന്തായാലും മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രണയങ്ങളെയും മിശ്ര വിവാഹങ്ങളെയും പോലും ഫാഷിസ്റ്റ് കാലത്തെ മതഭ്രാന്തിന്റെ അളവുകോലുകള്‍ വച്ചുകൊണ്ട് മാപിനീവത്ക്കരിക്കുന്നു രാജ്യമൊട്ടാകെയും എന്നതാണ് ഈ അസംബന്ധ സംവാദത്തിന്റെ ഏറ്റവും അപകടകരമായ പരിണിതി.

ഇതര മതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടിയ്‌ക്കൊരുങ്ങി സിപിഎം. ശനിയാഴ്ചയാണ് മുസ്ലീം സമുദായത്തില്‍ പെട്ട ഷെജിനും ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട ജ്യോത്സനയും വിവാഹം കളിച്ചത്. എന്നാല്‍ ഒരു സമുദായത്തെ മുഴുവന്‍ ഷെജിന്‍ വേദനിപ്പിച്ചെന്നും മതസൗഹാര്‍ദ്ദം തകര്‍ത്തെന്നുമാണ് സിപിഎം ആരോപണം. പെണ്‍കുട്ടി ഉള്‍പ്പെടുന്ന സമുദായത്തെ നേതാവ് വേദനിപ്പിച്ചുവെന്ന് തിരുവമ്പാടി മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ്ജ് എം തോമസ് ആരോപിച്ചു. പാര്‍ട്ടിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഇദ്ദേഹം ആരോപിച്ചു. അതേസമയം ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

 

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമാണ് ഷെജിന്‍. പാര്‍ട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു ഷെജിന്‍ ഇത് ചെയ്യാന്‍. പാര്‍ട്ടിയുമായി ആലോചിച്ച് ഷെജിനെതിരെ നടപടി എടുക്കുമെന്നും ജോര്‍ജ്ജ് എം തോമസ് പറയുന്നു. അതേസമയം മിശ്രവിവാഹം സമൂഹത്തിന് മാതൃകയാണെന്ന നിലപാടാണ് ഡിവൈഎഫ്‌ഐക്ക്. ജോര്‍ജ്ജ് എം തോമസിന്റെ ലൗ ജിഹാദ് പരാമര്‍ശത്തിനെതിരെയും ഡിവൈഎഫ്‌ഐ വിമര്‍ശനം രേഖപ്പെടുത്തി. സംഭവം വിവാദമായതോടെ നിലപാട് വ്യക്തമാക്കാന്‍ സിപിഎം ഇന്ന് കോടഞ്ചേരിയില്‍ വിശദീകരണ യോഗം വിളിച്ചിട്ടുണ്ട്.

 

സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജ്യോത്സ്ന മറ്റൊരാളുമായുള്ള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. രാവിലെ പുറത്തു പോയ പെണ്‍കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി.ഇതിനിടെ സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള പെണ്‍കുട്ടിയുടെ വീഡിയോ പുറത്ത് വന്നു.എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പെണ്‍കുട്ടി ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിന്‍ പെണ്‍കുട്ടിയുമായി ഒളിവില്‍ കഴിയുന്നതെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ താമരശേരി കോടതിയില്‍ ഹാജരായ ജ്യോത്സനയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (17 minutes ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (31 minutes ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (1 hour ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (1 hour ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (2 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (3 hours ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends