സുരേഷ് ഗോപി എം.പിയുടെ വിഷുക്കൈനീട്ടം വിവാദത്തിൽ, ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷു കൈനീട്ടം കൊടുക്കാനെന്ന പേരില്‍ മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തു,മേല്‍ശാന്തിമാരെ കൈനീട്ടനിധി ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യം, തുക സ്വീകരിക്കുന്നത് വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

വിഷുവിന് മുന്നോടിയായി സുരേഷ് ഗോപി എംപിയുടെ വിഷുക്കൈനീട്ട സമർപ്പണ പരിപാടി തൃശ്ശൂർ ജില്ലയിൽ പൂർത്തിയായിരുന്നു. മുപ്പതിനായിരത്തോളം പേരാണ് അദ്ദേഹത്തിൽ നിന്നും കൈനീട്ടം സ്വീകരിച്ചത്. ഏപ്രിൽ 8 ന് കൃഷ്ണ വിഗ്രഹത്തിന് കൈനീട്ടം നൽകിയായിരുന്നു പരിപാടിക്ക് തുടക്കമിട്ടത്. എന്നാൽ കൈനീട്ടം കൊടുത്ത് ഇപ്പോൾ വിവാദത്തിൽപ്പെട്ടിരിക്കുകയാണ് താരം.
ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമായത്. വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകള്‍ നല്‍കിയതിലാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ടത്. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നത് വിലക്കി. ഈ തുകയില്‍ നിന്ന് മേല്‍ശാന്തി ആര്‍ക്കും കൈനീട്ടം നല്‍കിയിട്ടില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നുണ്ടെങ്കിലും കിട്ടിയ പലരും ഉണ്ട്.
പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടനിധി നല്‍കിയിരുന്നു. ഈ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതല്ല. കൈനീട്ടനിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
അതേസമയം, നാല് ദിവസമായി വിവിധ മണ്ഡലം കമ്മിറ്റികൾ കേന്ദ്രീകരിച്ചായിരുന്നു സുരേഷ് ഗോപി എംപിയുടെ വിഷുക്കൈനീട്ട സമർപ്പണ പരിപാടി. 26 മണ്ഡലം കമ്മിറ്റികളിലെ ബൂത്ത് പ്രസിഡണ്ട് മാർക്കും പ്രവർത്തകർക്കും കുട്ടികൾക്കും സുരേഷ് ഗോപി വിഷു കൈനീട്ടം നൽകി.സുരേഷ് ഗോപിയിൽ നിന്ന് വിഷുക്കൈനീട്ടം സ്വീകരിക്കാൻ നിരവധി കുട്ടികളും എത്തിയിരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ജാതിമതഭേദമന്യേ സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകി. ജില്ലയിലെ 2200 ബൂത്തുകളിലെ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും പ്രവർത്തകരും അദ്ദേഹത്തിൽ നിന്നും വിഷുക്കൈനീട്ടം ഏറ്റുവാങ്ങി. മുപ്പതിനായിരത്തിൽ ഏറെ പേരാണ് ജില്ലയിൽ സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം സ്വീകരിച്ച് വർഷം ഐശ്വര്യപൂർണ്ണമാക്കിയത്.
https://www.facebook.com/Malayalivartha
























