സംസ്ഥാനാന്തര വിസ തട്ടിപ്പ്; മലയാളികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘം പിടിയിൽ, പഞ്ചാബിൽനിന്ന് നാല് പ്രതികളെ കസ്റ്റഡിയിലെടുത്തത് വയനാട് സൈബർ പൊലീസ്
വിദേശത്ത് ജോലിക്ക് അപേക്ഷിക്കുന്ന പലർക്കും പലവിധത്തിലുള്ള തട്ടിപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതേതുടർന്ന് നിരവധി മുന്നറിയിപ്പുകളാണ് പോലീസ് നൽകി വന്നിരുന്നത്. എന്നിരുന്നാലും ഇത്തരത്തിൽ തട്ടിപ്പുകളിൽ അകപ്പെടുന്നവരുടെ എണ്ണം ഏറിവരുകയാണ്. അത്തരത്തിൽ ഒരു വാർത്ത വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
മലയാളികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയിലായതായി റിപ്പോർട്ട്. വയനാട് സൈബർ പൊലീസാണ് ഇത്തരത്തിൽ പഞ്ചാബിൽനിന്ന് നാല് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കാനഡയിലേക്ക് വിസ നൽകാമെന്ന പേരിൽ മീനങ്ങാടി സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അന്തർ സംസ്ഥാന പ്രതികൾ പിടിയിലായിരിക്കുന്നത്. പഞ്ചാബ് ബട്ടിൻഡ സ്വദേശികളായ ചരൺജീത് കുമാർ, രാജ്നീഷ് കുമാർ, ഇന്ദർപ്രീത് സിങ്ങ്, കപിൽ ഗർഗ് എന്നിവരാണ് കേസിലെ പ്രതികൾ.
അതേസമയം കോട്ടയം, പത്തനംതിട്ട ഉൾപ്പടെ സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഇതോടൊപ്പം തന്നെ വ്യക്തമായി. കാനഡയിലേക്കുള്ള വിസയായിരുന്നു പ്രധാന വാഗ്ദാനം എന്നത്. കൽപറ്റ സൈബർ പൊലീസ് പഞ്ചാബിലെ ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ നിന്നും അതിസാഹസികമായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു പ്രതികളുടെ തട്ടിപ്പ് എന്നത്. വിസ തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീയെ പിടികൂടാനുള്ള ശ്രമം തുടരുന്നതായും പൊലീസ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























