സ്വർണം ഉരുളകളാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ചു, വിദേശത്ത് നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് പിടികൂടിയത് ഒന്നേമുക്കാൽ കിലോ സ്വർണ്ണം, പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടിയത് പൊലീസ്..!

കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്ത് നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി.ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹ്റൈനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. സ്വർണം ഉരുളകളാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ചായിരുന്നു കടത്ത്.
കസ്റ്റംസിന്‍റെ എല്ലാ പരിശോധനയും കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് പൊലീസാണ് ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടിയത്. ഇവരെ സ്വീകരിക്കാനെത്തിയ നാലുപേരും പൊലീസിന്‍റെ പിടിയിലായി. ഷബീൻ, ഷബീൽ, ലത്തീഫ്, സലീം എന്നിവരാണ് യാത്രക്കാരെ കൂടാതെ പിടിയിലായവര്‍. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരാഴ്ച്ചയ്ക്ക് മുമ്പ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പോലീസ് 40 ലക്ഷത്തിൻ്റെ സ്വർണ്ണം പിടികൂടിയിരുന്നു. ബഹ്റൈനിൽ നിന്ന് കരിപ്പൂരിലിറങ്ങിയ ബാലുശ്ശേരി പുനത്ത് സ്വദേശി സാഹിർ കെ ടി (38) എന്നയാളിൽ നിന്നാണ് ഡിവൈഎസ്പി അഷ്റഫ്ന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണ്ണം പിടികൂടിയത് .മിശ്രിത രൂപത്തിലുള്ള 780 ഗ്രാം സ്വർണമാണ് പിടികൂടിയത്.
പുറത്തിറക്കിയ സ്വർണ്ണം കൈമാറുന്ന സമയത്ത് പോലീസിന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയ സ്വർണം പിടികൂടിയത്.സ്വർണം സ്വീകരിക്കാൻ വന്ന ഒരാളെയടക്കം രണ്ടുപേരെയും ഒരു ഇന്നോവ കാറും, സ്വർണം ഏറ്റു വാങ്ങുന്നതിനായി ഇന്നോവ കാറിൽ വന്ന കുറ്റ്യാടി വേളം സ്വദേശി അമീർ (27) നെയും പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























