പ്രണയത്തിലായിട്ട് ഏഴ് മാസത്തോളമായി; ഗള്‍ഫിലായിരുന്ന ജോയ്‌സ്ന ഷെജിനൊപ്പം ഇറങ്ങിപ്പോയി വിവാഹം കഴിച്ചത് നാട്ടിലെത്തി രണ്ടാഴ്‌ച്ച കഴിഞ്ഞപ്പോഴാണ്, കോടഞ്ചേരി പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഷെജിൻ, കോടതിയില്‍ വച്ച് എസ്‌ഐ മോശമായി പെരുമാറി! തങ്ങളോട് അസഭ്യം പറഞ്ഞു... ഭീഷണിപ്പെടുത്തി!! ജോയ്‌സ്‌നയെ തടഞ്ഞുവച്ചതായി വെളിപ്പെടുത്തൽ... കോടഞ്ചേരി ലവ് ജിഹാദ് പുകയുമ്പോൾ ദമ്പതികളുടെ വെളിപ്പെടുത്തൽ
ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജ്യോത്സ്ന തമ്മിലുള്ള വിവാഹത്തെ തുടർന്ന് വീണ്ടും സംസ്ഥാനത്ത് ലവ് ജിഹാദ് വിവാദങ്ങൾ ഉടലെടുത്തിരിക്കുകയാണ്. ഇതിനുപിന്നാലെ കേരളത്തിൽ നിന്നും ലൗ ജിഹാദ് വഴി സത്രീകളെ ഐഎസിലേക്ക് കൊണ്ടു പോവുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ച് സിപിഎം നേതാവ് ജോര്‍ജ് എം തോമസ് രംഗത്ത് എത്തിയതോടെ പാർട്ടിയും അക്ഷരാർത്ഥത്തിൽ പെട്ടുപോവുകയുണ്ടായി.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കേരളത്തില്‍ വിദ്യാസമ്പരായ യുവതികളെ മതം മാറ്റുന്നതിനായി ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, കേരളത്തില്‍ ലൗജിഹാദുണ്ടെന്ന കത്തോലിക്ക സഭയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുമായിരുന്നു ജോര്‍ജ് തോമസിന്റെ വെളിപ്പെടുത്തൽ.
അങ്ങനെയാണ് തങ്ങളുടെ പ്രണയത്തെ പറ്റി തുറന്നുപറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ നേതാവ് ഷെജിനും ജോയ്‌സ്നയും. ഇവർ തമ്മില്‍ പ്രണയത്തിലായിട്ട് ഏഴ് മാസത്തോളമായെന്ന് ദമ്പതികളുടെ തന്നെ വെളിപ്പെടുത്തൽ പുറത്ത് വന്നുകഴിഞ്ഞു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇവർ കാര്യങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. ഗള്‍ഫിലായിരുന്ന ജോയ്‌സ്ന നാട്ടിലെത്തി രണ്ടാഴ്‌ച്ച കഴിഞ്ഞപ്പോഴാണ് ഷെജിനൊപ്പം ഇറങ്ങിപ്പോയി വിവാഹം കഴിച്ചത്. ഇതറിഞ്ഞ ബന്ധുക്കള്‍ക്ക് ഇത്രയും ചെറിയ സമയത്തിനുള്ളിൽ അവരെങ്ങനെ പ്രണയത്തിലായെന്ന സംശയവും ഞെട്ടലും ഉണ്ടാക്കിയിരുന്നു.
അങ്ങനെ ലൗ ജിഹാദ് ആരോപണവും ശക്തമായി ഉയർന്നു. ഇതിനിടെ ഇടവകയും പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് കോടഞ്ചേരിയിലെ മിശ്ര വിവാഹം ലൗ ജിഹാദായി മാറിയാത്ത. അതേസമയം, നാട്ടില്‍ നിന്ന് മാറിനിന്നത് ജാഗ്രതക്കുറവെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞെന്നും ഷെജിനും സമ്മതിക്കുകയുണ്ടായി. കോടഞ്ചേരി പോലീസിനെതിരെ ഷെജിൻ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ്. കോടതിയില്‍ വച്ച് എസ്‌ഐ മോശമായി പെരുമാറി. തങ്ങളോട് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി. ജോയ്‌സ്‌നയെ തടഞ്ഞുവച്ചതായി ഇവർ പറയുകയുണ്ടായി.
അതോടൊപ്പം തന്നെ കോടതി ജോയ്‌സ്‌നയെ തനിക്കൊപ്പം വിട്ടിട്ടും നടപടികള്‍ വൈകിപ്പിക്കുകയുണ്ടായി. വീട്ടുകാരെ കാണാന്‍ ജോയ്‌സ്‌നയെ നിര്‍ബന്ധിക്കുകയും ചെയ്തു. എസ്‌ഐയും രണ്ട് സിപിഒമാരുമാണ് മോശമായി പെരുമാറിയിരുന്നത്. മറ്റാരുടെയോ താല്പര്യം സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത് എന്നും ഷെജിന്‍ ചൂണ്ടിക്കാണിച്ചു. വിവാഹത്തിനായി ആരുടെയും സമ്മര്‍ദ്ദമില്ലായിരുന്നെന്നും ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ജോയ്‌സ്‌നയും മാധ്യമങ്ങളിടൂടെ വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസ് ഷെജിന്റെയും ജോയ്‌സ്‌നയുടെയും വിവാഹത്തെ തള്ളിപ്പറഞ്ഞും പ്രണയത്തില്‍ സംശയം ഉന്നയിച്ചും നേരത്തെ തന്നെ ഗത്തെത്തിയിരുന്നു. ലൗ ജിഹാദ് ഉണ്ടെന്ന് സിപിഎമ്മിന്റെ പാര്‍ട്ടി രേഖകളിലുണ്ടെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറയുകയായിരുന്നു. ഷെജിന്റെയും ജോയ്‌സ്‌നയുടെയും വിവാഹത്തിനെതിരെ, കോഴിക്കോട് കോടഞ്ചേരിയില്‍ കന്യാസ്ത്രീകളടക്കം പങ്കെടുത്ത പ്രതിഷേധ പ്രകടനമടക്കം നടന്ന സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം തോമസിന്റെ പ്രതികരണം എന്നത്.
https://www.facebook.com/Malayalivartha
























