Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

സംസ്ഥാനത്ത് ഗതാഗതനിയമലംഘനങ്ങള്‍ നടത്തുന്നവരെ കണ്ടെത്താൻ മോട്ടോര്‍വാഹന വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്തിനാണെന്നോ ? പിഴിഞ്ഞെടുക്കുന്നത് 261.1 കോടി രൂപ; ഇതൊരു വമ്പൻ കെണി

13 APRIL 2022 02:19 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഗതാഗതനിയമലംഘനങ്ങള്‍ നടത്തുന്നവരെ കണ്ടെത്താൻ മോട്ടോര്‍വാഹന വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ ക്യാമറകൾ ജനത്തിന്റെ രക്ഷയ്ക്കല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വാഹനനിയമങ്ങൾ ലംഘിക്കുന്നവരെ ഹൈടെക് കാമറ സ്ഥാപിച്ച് പിടിക്കുന്നത് സർക്കാരിന് പണം നേടാനാണ്.

സംസ്ഥാനത്തെ റോഡുകളിലെല്ലാം ന്യൂജെൻ കാമറകൾ സ്ഥാപിക്കുന്നുണ്ട്. ഇതിലൂടെ മോട്ടോർ വാഹന വകുപ്പ് ആദ്യവർഷംനേടിയെടുക്കാൻ കരുതുന്നത് 261.1 കോടി രൂപയാണ്. എത്ര പണം പിഴിഞ്ഞെടുക്കാമെന്ന് ടാർജറ്റ് കണക്കാക്കിയാണ് എല്ലായിടത്തും ക്യാമറ വയ്ക്കുന്നത്.

നിർമ്മിത ബുദ്ധി സംവിധാനമുള്ള എ.എൻ.പി.ആർ കാമറകൾ ഉപയോഗിക്കാറുണ്ട്. അപ്പോഴാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. 245 കോടി രൂപ. കാമറകൾ സ്ഥാപിക്കാൻ ചെലവഴിക്കുന്നത് 236 കോടി രൂപയാണ്. ആദ്യ വർഷം തന്നെ ഈ തുകയിൽ കൂടുതൽ പിഴയാകും. പിന്നീടുള്ള വർഷങ്ങളിൽ പിഴത്തുക കുറയുകയും ചെയ്യും. അഞ്ചു വർഷം കഴിയുമ്പോൾ ചെലുകളെല്ലാം കഴിഞ്ഞ് സർക്കാരിന് കുറഞ്ഞത് 188 കോടി രൂപ ലാഭമാകും.

സ്ഥിരമായി വച്ചിരിക്കുന്ന കാമറകൾ മാത്രമല്ല മൊബൈൽ കാമറാ യൂണിറ്റുകളും നിരത്തിലിറക്കും. ഇന്റർനെറ്റിലൂടെ ഇവയെല്ലാം കൺട്രോൾ റൂമിലേക്ക് ബന്ധിപ്പിക്കും. സൗരോർജ്ജത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. കാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയിൽനിന്നു രക്ഷപ്പെടാനാകില്ല .

അപകടമേഖലകൾ മാറുന്നതനുസരിച്ച് കാമറകൾ മാറ്റുകയും മറ്റേത് സ്ഥാപിക്കുകയും ചെയ്യും. 97 ഡിഗ്രി കറങ്ങി വാഹനങ്ങളെ നിരീക്ഷിക്കാനുള്ള കഴിവുള്ള ത്രീഡി ഡോപ്ലർ കാമറകളാണ് മൊബൈൽ യൂണിറ്റുകളിലുള്ളത്. ഇതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 14 ജില്ലകളിലും ഓരോ കൺട്രോൾ റൂമും ഒരു കേന്ദ്ര കൺട്രോൾ റൂമും ഉണ്ടാകുമെന്നതാണ് മറ്റൊരു സവിശേഷത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (8 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (23 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

Malayali Vartha Recommends