അസൂയ ആദ്യം തോന്നിയത് കൺസൾട്ടേഷൻ മുറിയിൽ നിന്ന് പുറത്തേക്ക് നോക്കിയപ്പോൾ തൊട്ടുമുൻപ് പരിശോധനയ്ക്കെത്തിയ വല്യമ്മച്ചിയെ കാറിൽ കയറാൻ സഹായിക്കുന്ന മകനെ കണ്ടപ്പോൾ; എന്തൊക്കെയോ നുരഞ്ഞുപൊന്തി; പിന്നീട്, കസിൻ ബ്രദറിന്റെ അച്ഛൻറെ ബർത്ത് ഡേക്ക് കട്ട് ചെയ്ത് കേക്കിന്റെ ഒരു കഷണം മകൻ അച്ഛന് നൽകുന്ന കാഴ്ച കണ്ടപ്പോൾ വീണ്ടും ആ വികാരം അസൂയ; നർമ്മ പ്രധാനവും വികാര ഭരിതവുമായ കുറിപ്പ് പങ്കു വച്ച് ഡോ. സുൽഫി നൂഹ്

അസൂയ ആദ്യം തോന്നിയത് കൺസൾട്ടേഷൻ മുറിയിൽ നിന്ന് പുറത്തേക്ക് നോക്കിയപ്പോൾ തൊട്ടുമുൻപ് പരിശോധനയ്ക്കെത്തിയ വല്യമ്മച്ചിയെ കാറിൽ കയറാൻ സഹായിക്കുന്ന മകനെ കണ്ടപ്പോൾ. എന്തൊക്കെയോ നുരഞ്ഞുപൊന്തി. പിന്നീട്, കസിൻ ബ്രദറിന്റെ അച്ഛൻറെ ബർത്ത് ഡേക്ക് കട്ട് ചെയ്ത് കേക്കിന്റെ ഒരു കഷണം , മകൻ അച്ഛന് നൽകുന്ന കാഴ്ച കണ്ടപ്പോൾ വീണ്ടും ആ വികാരം.
അസൂയ. നർമ്മ പ്രധാനവും വികാര ഭരിതവുമായ കുറിപ്പ് പങ്കു വച്ച് ഡോ. സുൽഫി നൂഹ്. അദ്ദേഹത്തിന്റെ ഫേസ്ബുക്കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അസൂയ പണ്ട്,പണ്ട് , വളരെ പണ്ട് ഒരു ഡോക്ടറുണ്ടായിരുന്നു. പെട്ടെന്നൊരുനാൾ, അയാൾ അയാളുടെ തന്നെ ഒരു വൃത്തികെട്ട സ്വഭാവം തിരിച്ചറിഞ്ഞു.
അതെ, അതുതന്നെ ഒടുക്കലത്തെ, അസൂയ! ആദ്യം തോന്നിയത് കൺസൾട്ടേഷൻ മുറിയിൽ നിന്ന് പുറത്തേക്ക് നോക്കിയപ്പോൾ തൊട്ടുമുൻപ് പരിശോധനയ്ക്കെത്തിയ വല്യമ്മച്ചിയെ കാറിൽ കയറാൻ സഹായിക്കുന്ന മകനെ കണ്ടപ്പോൾ. എന്തൊക്കെയോ നുരഞ്ഞുപൊന്തി! അസൂയ! അതല്ലേ? വെറുതെ തോന്നിയതായിരിക്കും അയാൾ സമാധാനിച്ചു.
മറ്റൊരിക്കൽ അടുത്ത സുഹൃത്തിന്റെ വീട്ടിൽ ഡിന്നറിന് കൂടിയപ്പോൾ. തൊട്ടടുത്ത കൂട്ടുകാരുടെ കുടുംബാംഗങ്ങൾ കൂടെയുണ്ട്. ഭക്ഷണം കഴിക്കുന്നതിനു മുമ്പുള്ള ചിറ്റ് ചാറ്റിനിടയിൽ ഒരാൾ സ്വന്തം അച്ഛനെ കുറിച്ച് വാചാലനായി. എൺപതാം വയസ്സിൽ നടത്തുന്ന കാർ കച്ചവടവും, അതിലെ ഒടുക്കലത്തെ നഷ്ടവും, സ്റ്റോക്ക് മാർക്കറ്റിലെ വികൃതികളും സരസമായി പറഞ്ഞുകൊണ്ടേയിരിക്കുന്നു.
പൊതുവേ കലപിലാന്ന് സംസാരിക്കുന്ന അയാൾ പെട്ടെന്ന് നിശബ്ദനായത് സ്വയം തിരിച്ചറിഞ്ഞു. കൂട്ടുകാരനോട് നുരഞ്ഞു പൊന്തുന്ന അസൂയ! പിന്നീട്, കസിൻ ബ്രദറിന്റെ അച്ഛൻറെ ബർത്ത് ഡേക്ക് കട്ട് ചെയ്ത് കേക്കിന്റെ ഒരു കഷണം , മകൻ അച്ഛന് നൽകുന്ന കാഴ്ച കണ്ടപ്പോൾ വീണ്ടും ആ വികാരം.
ആദ്യം വെറും സംശയമാണ് തോന്നിയിരുന്നത്. ഒന്നുകൂടി ചൂഴ്ന്ന് നോക്കിയപ്പോൾ സംഭവം അത് തന്നെയാണ്. കടുത്ത അസൂയ. കാറിൽ പിടിച്ച് കയറ്റാനും, വൃദ്ധ മാതാപിതാക്കൾ കാണിക്കുന്ന അബദ്ധങ്ങൾ എഴുന്നള്ളിക്കാനും ഒരു കേക്കിൻ കഷണം നൽകാനും ഇനി അവസരം ലഭിക്കില്ലായെന്നുള്ള ഒടുക്കത്തെ അസൂയ! ഇന്ന് ആ ഡോക്ടറുടെ അമ്മയുടെ ചരമ വാർഷികം.
https://www.facebook.com/Malayalivartha
























