ലൗ ജിഹാദ് ഉണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് നടത്തിയ പരാമർശം നാക്കുപിഴ എന്നാണ് സിപിഎം കണ്ടെത്തിയിരിക്കുന്നത്; സിപിഎം നേതാക്കൾ ലൗ ജിഹാദിനെക്കുറിച്ച് പരാമർശിക്കുമ്പോൾ നാക്കുപിഴയും അതേ വിഷയം പാല ബിഷപ്പ് പറയുമ്പോൾ മതസ്പർദ്ധ വളർത്തുവാൻ എന്ന പേരിൽ പോലീസ് കേസും എന്ത് നീതിയുടെ അടിസ്ഥാനത്തിലാണ്; ലൗ ജിഹാദ് വിഷയത്തിൽ സിപിഎമ്മിന്റെ കാപട്യം ഒന്നുകൂടി പുറത്തു വന്നിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

ലൗ ജിഹാദ് വിഷയത്തിൽ സിപിഎമ്മിന്റെ കാപട്യം ഒന്നുകൂടി പുറത്തു വന്നിരിക്കുകയാണ് എന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ലൗ ജിഹാദ് ഉണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് നടത്തിയ പരാമർശം നാക്കുപിഴ എന്നാണ് സിപിഎം കണ്ടെത്തിയിരിക്കുന്നത് . ക്രിസ്ത്യൻ സമുദായത്തിലെ പെൺകുട്ടികളെ ലക്ഷ്യം വച്ചുകൊണ്ട് ലൗ നാർക്കോട്ടിക് ജിഹാദ് നടക്കുന്നു എന്ന് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞപ്പോൾ കേരള പൊലീസ് കേസെടുത്തു.
സിപിഎം നേതാക്കൾ ലൗ ജിഹാദിനെക്കുറിച്ച് പരാമർശിക്കുമ്പോൾ നാക്കുപിഴയും അതേ വിഷയം പാല ബിഷപ്പ് പറയുമ്പോൾ മതസ്പർദ്ധ വളർത്തുവാൻ എന്ന പേരിൽ പോലീസ് കേസും എന്ത് നീതിയുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്ര മന്ത്രി ചോദിച്ചു .
മുഖ്യമന്ത്രി പിണറായി വിജയൻ നിരവധി വേദികളിൽ അഭിവന്ദ്യനായ കല്ലറങ്ങാട്ട് പിതാവിനെ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചാണ് വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോൾ സിപിഎം നേതാവ് ലൗ ജിഹാദ് ഉണ്ടെന്ന് പറയുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൗ ജിഹാദ് പരാമർശത്തെ തുടർന്ന് പാലാ ബിഷപ്പിനെ സംസ്ഥാനത്തുടനീളം അവഹേളിച്ച സിപിഎം നേതാക്കൾ ഇപ്പോൾ മൗനം പാലിക്കുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണെ ന്നും അദ്ദേഹം പറഞ്ഞു .സിപിഎം സമ്മേളനത്തിൽ കൊടുത്ത കുറിപ്പിൽ വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തോട് അടുപ്പിക്കാൻ ബോധപൂർവമുള്ള ശ്രമം നടക്കുന്നു എന്നാണ് പറഞ്ഞത്. മതപരിവർത്തനം ലക്ഷ്യം വെച്ചിട്ടുള്ള ഗൂഢനീക്കങ്ങൾ നടക്കുന്നു എന്നത് ആർക്കും തള്ളിക്കളയാനാകില്ല എന്നും മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























