സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനത താണ്ടിയ ത്യാഗങ്ങളുടെ അനശ്വര സ്മാരകമാണ് ജാലിയൻവാലാബാഗ്; ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ശ്രമിച്ച എല്ലാ രാഷ്ട്രീയശക്തികൾക്കുമെതിരെ ഒറ്റക്കെട്ടായി നിൽക്കാനുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന സ്‌മരണകളാണ് ജാലിയൻവാലാബാഗ് പകരുന്നത്; ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനത താണ്ടിയ ത്യാഗങ്ങളുടെ അനശ്വര സ്മാരകമാണ് ജാലിയൻവാലാബാഗ്. ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച വാക്കുകൾ ഇങ്ങനെ;
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജനത താണ്ടിയ ത്യാഗങ്ങളുടെ അനശ്വര സ്മാരകമാണ് ജാലിയൻവാലാബാഗ്. കൊളോണിയൽ ഭരണത്തിനെതിരെ മാത്രമല്ല, ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ശ്രമിച്ച എല്ലാ രാഷ്ട്രീയശക്തികൾക്കുമെതിരെ ഒറ്റക്കെട്ടായി നിൽക്കാനുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന സ്‌മരണകളാണ് ജാലിയൻവാലാബാഗ് പകരുന്നത്.
ആ ഓർമ്മകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നാടിൻ്റെ നന്മയ്ക്കും അഖണ്ഡതയ്ക്കുമായി നമുക്കൊരുമിച്ചു നിൽക്കാം. നീതിയ്ക്കും തുല്യതയ്ക്കുമായി അടിയുറച്ചു നിൽക്കാം. ജാലിയൻവാലാബാഗ് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ.
https://www.facebook.com/Malayalivartha
























