Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ബാക്കിയുള്ള സർവ്വീസ് കൂടി ചെയ്തിട്ട് പോയാ മതി സർ..! സ്വയം വിരമിക്കുന്നതിനായി എം ശിവശങ്കര്‍ നല്‍കിയ അപേക്ഷ തള്ളി ചീഫ് സെക്രട്ടറി, കൂടുതല്‍ ചുമതലകള്‍ നല്‍കിയതിൽ നിന്ന് എസ്കേപ്പാകാൻ നോക്കിയതും വിലങ്ങുതടിയായി കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍

13 APRIL 2022 03:50 PM IST
മലയാളി വാര്‍ത്ത

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിന്റെ കഷ്ടകാലത്തിന് തുടക്കമായത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നില്ലെന്നാണ് തോന്നുന്നത്. 2023 ജനുവരി വരെ സര്‍വീസുള്ള എം ശിവശങ്കര്‍ സ്വയം വിരമിക്കുന്നതിനായി നല്‍കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കൂടുതല്‍ ചുമതലകള്‍ നല്‍കിയതിന് പിന്നാലെയാണ് ശിവശങ്കര്‍ സ്വയം വിരമിക്കുന്നതിനായി അപേക്ഷ നല്‍കിയെന്ന വിവരം പുറത്തും വരുന്നുണ്ട്. കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ ഉള്ളതിനാലാണ് നടപടി. ഐ.എ.എസ് വകുപ്പില്‍ സര്‍ക്കാര്‍ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് ശിവശങ്കറിന് മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകള്‍ കൂടി നല്‍കിയിരുന്നത്.

മന്ത്രി ചിഞ്ചുറാണിയുടെ വകുപ്പുകളാണിവ. ക്ഷീരവികസന വകുപ്പിന് കീഴിലെ മില്‍മ യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവശങ്കര്‍ ആ വകുപ്പിലേക്ക് വരുന്നത്.സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള എം ശിവശങ്കറിന്റെ ബന്ധവും സസ്‌പെന്‍ഷനും... പിന്നീട് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ പ്രതിയായതും.

പിന്നാലെ അറസ്റ്റും 98 ദിവസം ജയില്‍വാസവും എന്നു വേണ്ട മാലപ്പടക്കത്തിന് തിരികൊളുത്തിയത് പൊലെ യായിരുന്നു കാര്യങ്ങൾ. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെ 2019 ജൂലൈ 14നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസിന്റെ ആദ്യഘട്ടത്തിൽ ശിവശങ്കറിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറായില്ല. ആരോപണങ്ങള്‍ ശക്തമായതോടെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്.

പിന്നെ ഭാ​ഗ്യവശാൽ ശിവശങ്കറിനെതിരായ ഡോളര്‍ക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. 2021ഡിസംബര്‍ 30നകം വിശദാംശങ്ങള്‍ നല്‍കിയില്ല. കസ്റ്റംസില്‍ നിന്ന് പ്രതികരണമുണ്ടാകാത്തത് കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ശുപാര്‍ശ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.

അങ്ങനെ തിരികെ സർവ്വീസിൽ കയറിയിട്ടേ ഉള്ളൂ. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒന്നര വര്‍ഷത്തെ സസ്പെന്‍ഷനുശേഷം ഇക്കഴിഞ്ഞ ജനുവരിയിലാണ് സ്പോര്‍ട്സ്- യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സര്‍വീസിലേയ്ക്ക് തിരിച്ചെത്തിയത്. അധിക ചുമതലകള്‍ നല്‍കിയതിന് പിന്നാലെയാണ് സ്വയം വിരമിക്കാൻ തുനിഞ്ഞ നടപടി എന്തായാലും നൈസായി പാളി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (11 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (26 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

Malayali Vartha Recommends