Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

'സമ്മേളന വേദിയിലെ കസേരയിലേക്കിരുത്തി തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോൾ എന്റെ പേരിനൊപ്പം കുലുങ്ങിച്ചിരിച്ചുക്കൊണ്ടായിരുന്നു സഖാവ് എന്നെ യാത്രയാക്കിയത്. സമ്മേളന തിരക്കുകളുടെ ഓട്ടത്തിനിടയിൽ ഒരു നോക്കുമാത്രമായാണ് ഞാൻ സഖാവിനെ അവസാനമായി കണ്ടത്. ഡോക്ടർമാരുടെ കൂടെ നെബുലൈസർ മാസ്ക്കിനൊപ്പമായിരുന്നു ആ കാഴ്ച പക്ഷെ അതിനിടയിലും അവർ കൈപൊക്കി അഭിവാദ്യം ചെയ്തു കൊണ്ടായിരുന്നു ആ അവസാന കാഴ്ചയെ അവിസ്മരണീയമാക്കിയത്...' പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ റെഡ് വളണ്ടിയര്‍മാരില്‍ ഒരാളായ അഞ്ജലി സന്തോഷ് കുറിക്കുന്നു

13 APRIL 2022 04:28 PM IST
മലയാളി വാര്‍ത്ത

മുതിര്‍ന്ന നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എംസി ജോസഫൈന്റെ അപ്രതീക്ഷിത മരണം നൽകിയ വേദനയിലാണ് പാർട്ടി പ്രവർത്തകരും നേതാക്കളും. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് എംസി ജോസഫൈന്‍ ഹൃദയാഘാതം മൂലം അന്തരിച്ചത്. ഇപ്പോഴിതാ എംസി ജോസഫൈന് ഒപ്പം പാര്‍ട്ടി കോണ്‍ഗ്രസിനിടെ ഉണ്ടായ അനുഭവം പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ റെഡ് വളണ്ടിയര്‍മാരില്‍ ഒരാളായ അഞ്ജലി സന്തോഷ്.

അഞ്ജലിയുടെ കുറിപ്പ് ഇങ്ങനെ:

സ്റ്റാലിന്റെ വരവ് പ്രതീക്ഷിച്ച്‌ അക്ഷമയോടെ കാത്തിരുന്ന കണ്ണൂർ നഗരത്തിന്റെ തിരക്കിനെ കീറി മുറിച്ചു കൊണ്ടായിരുന്നു സമ്മേളന നഗരിയിൽ നിന്നും പുറപ്പെട്ട ആംബുലൻസ് കടന്നു പോയത്. അൽപ സമയം മുൻപ് വരെ ചിരിയോടെ എതിരേറ്റ ജോസഫൈൻ സഖാവായിരുന്നു ആ ആംബുലൻസിൽ എന്നറിഞ്ഞത് വല്ലാത്തൊരു തരം മരവിപ്പായിരുന്നു . ജോസഫൈൻ സഖാവിനെ മുമ്പൊരിക്കലും ഞാൻ നേരിട്ടു കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലായിരുന്നു. പാർട്ടികോൺഗ്രസ് വേദിയിലെ രണ്ടാംദിനം ദീഷ്ണേച്ചിയായിരുന്നു എന്നെ സഖാവിനടുത്തേക്ക് അയച്ചത്.

ജോസഫൈൻ സഖാവിന്റെ എല്ലാകാര്യങ്ങളും നോക്കി കൂടെ ഉണ്ടാവണം എന്ന നിർദ്ദേശം ലഭിക്കുമ്പോൾ അല്പം ആശങ്കയോടെയായിരുന്നു ഞാൻ കാറിനടുത്തേക്ക് ചെന്നത്. കാരണം, കേട്ടു പഴക്കം വന്നു പോയ കഥകളിലൊക്കെ സഖാവിനു കാർക്കശ്യകാരിയുടെ മുഖമായിരുന്നു. പക്ഷെ എൻറെ അനാവശ്യ വേവലാതികളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു അവർ കാറിൽ നിന്നും ഇറങ്ങി വന്നത്. നിറഞ്ഞ ചിരിയോടെ മോളെ എന്നു വിളിച്ചുകൊണ്ടായിരുന്നു എന്റെ ആശങ്കകളെ മഞ്ഞുപോലുരുക്കി കളഞ്ഞത്. ഇതിനു മുൻപു വരെ തീർത്തും അന്യരായ രണ്ടുപേർ ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടാല്ലാത്തവർ പക്ഷെ എത്ര പെട്ടന്നായിരുന്നു അവർ എൻ്റെ ചിരപരിചയക്കാരിയായി മാറിയത്.

കൈ ചേർത്ത് പിടിച്ച് കൂടെ നടക്കുമ്പോൾ അവർ എൻ്റെ ബുദ്ധിമുട്ടുകളെ കുറിച്ചായിരുന്നു പറഞ്ഞു കൊണ്ടിരുന്നത് . "ഞാൻ കാരണം ബുദ്ധിമുട്ട് ആയല്ലേ മോളേ" എന്ന ഒറ്റ ചോദ്യം തന്നെയായിരുന്നു സഖാവ് ആവർത്തിച്ചാവർത്തിച്ച് ചോദിച്ചു കൊണ്ടിരുന്നത്. തന്റെ ശാരീരിക വിഷമതകൾ ഏറെ ബുദ്ധിമുട്ടിക്കുമ്പോഴും അവർ അതിനെക്കുറിച്ച് തെല്ലൊന്നുപോലും ആലോചിക്കാതെ അല്പനേരത്തെ പരിചയം മാത്രമുള്ള എന്റെ ബുദ്ധിമുട്ടുകളെകളെകുറിച്ച് ആശങ്കപ്പെടുമ്പോൾ എനിക്ക് അത്ഭുതമായിരുന്നു. മനുഷ്യർക്ക് എങ്ങനെ ഇത്ര ചെറുതാവാൻ സാധിക്കുന്നു എങ്ങനെ ഇത്ര ലളിതമാവാൻ സാധിക്കുന്നു. ചിലർ അങ്ങനെയൊക്കെയായിരിക്കണം.

 

പക്ഷെ ഞാനറിയാതെ എൻ്റെ വലതു കൈയ്യോടു ചേർന്ന് അത്രമേൽ വലിയ ലോകം എൻ്റെ തൊട്ടടുത്തായി മാറുകയായിരുന്നു. സമ്മേളന വേദിയിലെ കസേരയിലേക്കിരുത്തി തിരിഞ്ഞ് നടക്കാനൊരുങ്ങുമ്പോൾ എന്റെ പേരിനൊപ്പം കുലുങ്ങിച്ചിരിച്ചുക്കൊണ്ടായിരുന്നു സഖാവ് എന്നെ യാത്രയാക്കിയത്. സമ്മേളന തിരക്കുകളുടെ ഓട്ടത്തിനിടയിൽ ഒരു നോക്കുമാത്രമായാണ് ഞാൻ സഖാവിനെ അവസാനമായി കണ്ടത്.

 

 

ഡോക്ടർമാരുടെ കൂടെ നെബുലൈസർ മാസ്ക്കിനൊപ്പമായിരുന്നു ആ കാഴ്ച പക്ഷെ അതിനിടയിലും അവർ കൈപൊക്കി അഭിവാദ്യം ചെയ്തു കൊണ്ടായിരുന്നു ആ അവസാന കാഴ്ചയെ അവിസ്മരണീയമാക്കിയത്. ആശുപത്രിയിൽ നിന്നും നിവേദ് ഏട്ടൻ്റെ ഫോൺ കോൾ വന്നപ്പോഴും മനസ്സ് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ഒന്നും പറ്റില്ലായെന്ന് കാരണം കൈകൾ ചേർത്ത്പിടിച്ചപ്പോൾ ഞാൻ അനുഭവിച്ച നേർത്ത ചൂട് അപ്പോഴും അവിടെ തന്നെ ബാക്കിയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (11 minutes ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (26 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (2 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (2 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (2 hours ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (3 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (3 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

Malayali Vartha Recommends