സ്വര്‍ണക്കള്ളക്കടത്തും പെണ്‍വിഷയങ്ങളുമൊക്കെയായി കേരളത്തിന്റെ മാനം കെടുത്തിയ ഐഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കര്‍ സ്വയം വിരമിക്കാന്‍ തീരുമാനിച്ചിട്ടും സര്‍വീസില്‍ തുടരണമെന്ന് സര്‍ക്കാരിന് എന്താണിത്ര വാശി.... സര്‍ക്കാര്‍ അപേക്ഷ നിരസിച്ചതിന് പിന്നില്‍....

സ്വര്‍ണക്കള്ളക്കടത്തും പെണ്‍വിഷയങ്ങളുമൊക്കെയായി കേരളത്തിന്റെ മാനം കെടുത്തിയ ഐഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കര്‍ സ്വയം വിരമിക്കാന്‍ തീരുമാനിച്ചിട്ടും സര്‍വീസില്‍ തുടരണമെന്ന് സര്‍ക്കാരിന് എന്താണിത്ര വാശി. ഒരു വര്‍ഷത്തോളം സര്‍വീസിനു പുറത്തും 98 ദിവസം ജയലിലും കിടന്ന ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ പിണറായി വിജയന്‍ തീരുമാനിച്ചതുതന്നെ ജനങ്ങളെ കളിയാക്കുന്നതിനു തുല്യമായിരുന്നു.
സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ സ്വര്‍ണക്കള്ളക്കടത്തുകാരി സ്വപ്നാ സുരേഷിനും സംഘത്തിനും ഒത്താശകള്‍ ചെയ്തുകൊടുത്തും പത്താം ക്ലാസ് പാസാകാത്ത സ്വപ്നയെ ലക്ഷം ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലിയില്‍ നിയമിച്ചും അധികാര ദുര്‍വിനിയോഗം ചെയ്ത ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ മുന്‍പുതന്നെ കാണിക്കേണ്ടതായിരുന്നു.
സ്വപ്നാ സുരേഷുമൊപ്പം സ്വദേശത്തും വിദേശത്തും സര്‍ക്കാര്‍ ചെലവില്‍ കറങ്ങിയതും സര്‍വീസില്‍ നിന്ന് രാജിവെച്ച് ദുബായിയില്‍ ഒരുമിച്ചു പാര്‍ക്കാന്‍ തീരുമാനിച്ചതും മദ്യപിച്ച് ലക്കുകെട്ട് സ്വപ്നയോടൊപ്പം ഫ്ളാറ്റില്‍ പാര്‍ത്തുകൊണ്ടിരുന്നതുമൊക്കെ ജനം മറന്നിട്ടില്ല. ഇതേ മാന്യനെ ജയിലില്‍ നിന്നിറങ്ങി വന്നപ്പോള്‍ വീണ്ടും സര്‍വീസില്‍ തിരികെയെത്തിക്കുകയും ഉന്നത പദവിയില്‍ വാഴിക്കുകയും ചെയതപ്പോഴാണ് താന്‍ പണി നിറുത്തുകയാണെന്ന് ശിവശങ്കര്‍ പ്രഖ്യാപിച്ചത്.
രാജി മാന്യമായി സ്വീകരിച്ച് ശിവശങ്കര്‍ ആഗ്രഹിക്കുന്നതുപോലെ വിദേശത്തു താമസിക്കാന്‍ ഈ 56-ാം വയസിലെങ്കിലും അനുവാദം കൊടുക്കാത്തത് സര്‍ക്കാര്‍ ചെയ്യുന്ന വലിയ അപരാധം തന്നെയാണ്.
കായിക വകുപ്പ് സെക്രട്ടറിയായി വിലസുന്നതിനിടെയിലാണ് എം.ശിവശങ്കര്‍ ഐഎഎസ് സര്‍വീസില്‍നിന്ന് സ്വയം വിരമിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്.
ശിവശങ്കര്‍ എന്ന ബഹുമാന്യ ഉദ്യോഗസ്ഥന്റെ വിലപ്പെട്ട സേവനം ഈ സംസ്ഥാനത്തിനു വേണം എന്ന് പിണറായി വിജയന്‍ ആഗ്രഹിക്കുന്നതിനാല്‍ സര്‍ക്കാര്‍ അപേക്ഷ നിരസിച്ചുപോലും. സസ്പെന്‍ഷവും ദീര്‍ഘനാളത്തെ ജയില്‍വാസവും കഴിഞ്ഞു തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സ്പോട്സ്, യുവജനകാര്യ വകുപ്പില്‍ സെക്രട്ടറിയായി ു നിയമിച്ചപ്പോള്‍തന്നെ സര്‍ക്കാരിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതിനിടെയാണ് ശിവശങ്കറിന്റെ മഹത്തായ സേവനം ആഗ്രഹിച്ച് മന്ത്രിസഭായോഗം മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകൂടി കഴിഞ്ഞ ദിവസം വെച്ചുനീട്ടിയത്.
സര്‍വീസില്‍ തുടര്‍ന്നു കൊണ്ടു കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ നിയമപോരാട്ടം നടത്താന്‍ കഴിയില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ വിആര്‍എസ് അപേക്ഷ നല്‍കിയത്. എന്നാല്‍, സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതിനാല്‍ സ്വയം വിരമിക്കലിനു സാധിക്കില്ലെന്നു വ്യക്തമാക്കിയാണ് അപേക്ഷ സര്‍ക്കാര്‍ തള്ളിയതെന്നും ന്യായീകരണമുണ്ട്. നിയമപ്രകാരം ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്വയം വിരമിക്കുന്നതിന് കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അനുമതിപത്രം ആവശ്യമാണ്.
കേസുള്ളതിനാല്‍ ഈ അനുമതി പത്രം ശിവശങ്കറിനു ലഭിക്കില്ലെന്നു വ്യക്തമാണ്.മാത്രമല്ല സ്വര്‍ണക്കള്ളക്കടത്ത് കേസ് ഏറെ വൈകാതെ വിചാരണയ്ക്കു വരുമ്പോള്‍ സര്‍വീസ് ഉദ്യോഗസ്ഥന് ശിക്ഷലഭിക്കുന്ന സാഹചര്യവും സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്.
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാന്‍ ഇടപെട്ടത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടര്‍ന്ന് 2020 ജൂലൈ 16ന് ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. ശിവശങ്കറിന്റെ ആദ്യ സസ്പെന്‍ഷന്റെ കാലാവധി 2021 ജൂലൈ 15നാണ് അവസാനിച്ചത്. ഇതിനു മുന്‍പായി പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്പെന്‍ഷന്‍ ആറു മാസത്തേക്കു നീട്ടുകയായിരുന്നു.
ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതു കണക്കിലെടുത്താണ് രണ്ടാമത് സസ്പെന്‍ഡ് ചെയ്തത്. പിന്നീട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അനുസരിച്ച് സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും സര്‍വീസില്‍ പുനര്‍നിയമനം നല്‍കുകയുമായിരുന്നു.
നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്റ് ചെയ്തത്. പിന്നീട് കസ്റ്റംസും എന്‍ഫോഴ്സമെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി. സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് 98 ദിവസം ജയിലില്‍ കഴിയുകയും ചെയ്തു.
2023 ജനുവരിവരെയാണ് ശിവശങ്കറിന്റെ സര്‍വ്വീസ് കാലാവധി ബാക്കിയുള്ളത്. ജയിലില്‍നിന്ന് പുറത്തുവന്നശേഷം എഴുതി അശ്വത്ഥാമാവ് വെറുമൊരു ആനയല്ലെന്ന ശിവശങ്കറിന്റെ പുസ്‌കവും വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെ കുറ്റമെല്ലാം സ്വപ്നാ സുരേഷിനുമേല്‍ ചാര്‍ത്താന്‍ ശ്രമം നടത്തിയപ്പോള്‍ സ്വപ്ന ശിവശങ്കറിനെതിരെ തെളിവുകള്‍ ഉള്‍പ്പെടെ ആരോപണങ്ങളുടെ പര്‍വതം തന്നെ അഴിച്ചുവിട്ടു.
ശിവശങ്കര്‍ തനിക്ക് എല്ലാ അര്‍ഥത്തിലും സഹായിയും പങ്കാളിയുമായിരുന്നുവെന്ന് സ്വപ്ന വിവരങ്ങള്‍ പുറത്തുവിട്ടതോടെ ശിവശങ്കറിന്റെ മാനം ഇടിഞ്ഞുവീണു. ഇതിനിടെയിലാണ് ഉദ്യോഗപര്‍വം വീരോചിതം അവസാനിപ്പിക്കാനുള്ള ആഗ്രഹവുമായി ശിവശങ്കര്‍ രാജി സന്നദ്ധത അറിയിച്ചത്.
"
https://www.facebook.com/Malayalivartha





















