എന്റെ കുഞ്ഞിനെ കൊല്ലരുത്.. മകളുടെ ജീവന്‍ രക്ഷിക്കാന്‍ നിമിഷ പ്രിയയുടെ അമ്മയുടെ അവസാന ശ്രമം, കൊല്ലപ്പെട്ട ജലാലിന്റെ കുടുംബത്തെ കണ്ട് കാലുപിടിക്കും, പക്ഷേ മോദി സര്‍ക്കാര്‍ കനിയണം

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനം തേടി അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളും രംഗത്ത്. മരിച്ച യെമന്‍ പൗരനായ തലാലിന്റെ കുടുംബത്തെ കണ്ട് നേരിട്ട് മാപ്പപേക്ഷിക്കാനാണ് ഇവരുടെ തീരുമാനം. മാത്രമല്ല യെമനില്‍ പോയി നിമിഷയെ കാണാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്.
യെമനില്‍ പോകാനായി ഇവര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാലുപേരും യെമനിലേക്ക് പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നിമിഷയുടെ രക്ഷപ്പെടുലുമായി ബന്ധപ്പെട്ട് അവസാന ഘട്ട പരിശ്രമം എന്ന നിലയിലാണ് സംഘം യമനിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം വിദേശകാര്യ മന്ത്രാലയ യമനിലേക്ക് പോകാനുള്ള അനുമതി നല്‍കുകയാണെങ്കില്‍ ജയിലില്‍ പോയി നിമിഷ പ്രിയയെ കാണാനുള്ള അവസരത്തിനായും അവര്‍ ശ്രമിക്കും. തന്റെ മകള്‍ മനപൂര്‍വ്വമല്ല കൊലപാതകം ചെയ്തതെന്നും അബദ്ധം സംഭവിച്ചതാണെന്നും നിമിഷപ്രിയയുടെ അമ്മ ചൂണ്ടിക്കാട്ടി. മാത്രമല്ല
മരിച്ച തലാലിന്റെ കുടുംബവും യെമന്‍ ജനതയും തന്റെ മകളോട് ക്ഷമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമ്മ പറയുന്നുണ്ട്.
എന്നാല്‍ തനിക്കിന് ജീവിക്കാന്‍ പറ്റുമോ, ദയവുണ്ടാകുമോ എന്നൊക്കെയുള്ള ആശങ്കകളാണ് നിമിഷപ്രിയക്കുള്ളത്. തന്റെ ആശങ്ക ആക്ഷന്‍ കൗണ്‍സിലിന് അയച്ച കത്തില്‍ നിമിഷ പങ്കുവയ്ച്ചിരുന്നു. അമ്മയും മകളും അടക്കമുള്ള സംഘത്തെ എത്രയും വേഗം യമനിലെത്തിച്ച് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആക്ഷന്‍ കൗണ്‍സില്‍.
അതേസമയം പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നടക്കുന്ന ചര്‍ച്ചകളില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ അപ്പീല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘി, ജസ്റ്റിസ് നവീന്‍ ചൗള എന്നിവരുടെ ബെഞ്ച് തള്ളുകയാണ് ചെയ്തത്.
'ആവശ്യമായ ഇടപെടലുകളെല്ലാം സിംഗിള്‍ ബെഞ്ച് നടത്തിയതാണ്. നഷ്ടപരിഹാരത്തുക സംബന്ധിച്ച ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ സംഘത്തിനു യാത്രാനുമതി നല്‍കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു നല്‍കിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്താണു ചെയ്യേണ്ടത്?' എന്നാണ് കോടതി ചോദിച്ചത്.
കൊല്ലപ്പെട്ട യമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് ദയാധനം അഥവാ ബ്ലഡ് മണി നല്‍കി വധശിക്ഷ ഒഴിവാക്കുക എന്നതാണ് നിമിഷ പ്രിയയുടെ കുടുംബത്തിന് മുന്നിലുള്ള ഒരേയൊരു വഴി. അതുകൊണ്ട് തന്നെ യെമനില്‍ എത്തിപ്പെട്ടാല്‍ കുടുംബം ഈ വഴി തേടും എന്നത് ഉറപ്പായ കാര്യമാണ്.
2017ലാണ് നിമിഷപ്രിയയുടെ ജീവതത്തിന് കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. മരണപ്പെട്ട താലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും. എന്നാല്‍ തലാലിന്റെ സ്വഭാവം ഇഷ്ടപ്പെടാതിരുന്ന നിമിഷ പല തവണ മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അയാള്‍ അതൊന്നും കേട്ടില്ല പിന്നീട് തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോകുകയും കൊലപാതകത്തിലേക്കു നയിക്കുകയുമാണ് ചെയ്തത്.
അറസ്റ്റിലാതിനെ തുടര്‍ന്ന് നിമിഷപ്രിയ നല്‍കിയ മൊഴിയാണ് ഇത്. ക്രൂരമായ പീഡനത്തിനിരയായിരുന്നതായും നിമിഷപ്രിയ വ്യക്തമാക്കി. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha






















