അനാശാസ്യ പ്രവര്‍ത്തനം, ലഹരി ഉപയോഗം, ഒടുവില്‍ ആത്മഹത്യയും! അകത്തളങ്ങളില്‍ ഭയപ്പെടുത്തുന്ന കാഴ്ചകള്‍, കയറിചെല്ലാന്‍ ആര്‍ക്കും ധൈര്യമില്ലാത്ത തലസ്ഥാനത്തെ പ്രേതനിലയത്തിലെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഇങ്ങനെ..
തിരുവനന്തപുരം പിഎംജിക്ക് സമീപമുള്ള ആര്‍ബിഐ ക്വാട്ടേഴ്‌സിന് സമീപം ആള്‍ത്താമസമില്ലാത്ത ബഹുനില കെട്ടിടം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നു. 20 വര്‍ഷത്തിലേറെയായി ദുരൂഹതകള്‍ ഒളിഞ്ഞു കിടക്കുന്ന കെട്ടിടത്തില്‍ അസം സ്വദേശിയായ സൂരജ് ഉപാധ്യായ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതോടെയാണ് ഈ ബഹുനില കെട്ടിടം വീണ്ടും വിവാദമായിരിക്കുന്നത്.
ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഈ കെട്ടിട സമുച്ഛയം ഇങ്ങനെ നില്‍ക്കുന്നത് ഏറെ അപകടമാണെന്നാണ് പ്രദേശവാസികള്‍ മലയാളിവാര്‍ത്തയോട് പ്രതികരിച്ചത്. ആണുങ്ങളും പെണ്ണുങ്ങളും ഇവിടെ വന്ന് അനാശാസ്യ പ്രവര്‍ത്തനങ്ങളും മറ്റും നടത്തുന്നുണ്ടെന്നും മയക്കുമരുന്ന് പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം ഇവിടെ നടക്കുന്നുണ്ടെന്നും സമീപവാസികള്‍ പറഞ്ഞു.
നിലവില്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലാണ് ഈ ബഹുനില കെട്ടിടം ഉള്ളത്. ജപ്തി നടപടിയിലൂടെയാണ് ഈ കെട്ടിടം കെഎഫ്‌സി ഈ കെട്ടിടം സ്വന്തമാക്കിയത്.
അതേസമയം ബൈക്കിലും മറ്റും സ്ത്രീകളും പുരുഷന്മാരും ഈ പ്രദേശത്തേക്ക് വരുന്നത് കണ്ട് നിരവധി തവണ റസിഷന്‍ഷ്യല്‍ അസോസിയേഷനിലുള്ളവര്‍ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല എന്നാണ് പറയുന്നത്.
മാത്രമല്ല എന്തെങ്കിലും ശബ്ദങ്ങളോ മറ്റ് ആപത്തുകളോ ഉണ്ടായാല്‍ പോലും, ആപത്ത് ഭയന്ന് ആരും ധൈര്യത്തോടെ കെട്ടിടത്തിന്റെ മുകളിലേക്ക് കയറിച്ചെല്ലില്ല എന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നത്.
വീഡിയോ കാണാം;
https://www.facebook.com/Malayalivartha






















