ആസൂത്രിതമായ വർഗീയ പ്രചാരണവും കൃത്യമായ സാമുദായിക വിഭജനവും നടത്തി തന്നെയാണ് കുറച്ചു വർഷങ്ങളായി സി.പി.എം തിരുവമ്പാടി മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്; ഒളിഞ്ഞു പറയാറുള്ള സംഘ് പരിവാർ ആശയങ്ങൾ തെളിഞ്ഞു പറഞ്ഞു പോയതാണ് ജോർജ് എം. തോമസ് എന്ന കൃസംഘിയെ ജനം തിരിച്ചറിയാൻ ഇട വന്നത്; ജോർജ് എം. തോമസിന് പറ്റിയ കേവലമൊരു നാക്കുപിഴയല്ലെന്ന വിമർശനവുമായി ഫാത്തിമ താഹിലിയ

ലവ് ജിഹാദെന്നത് ജോർജ് എം. തോമസിന് പറ്റിയ കേവലമൊരു നാക്കുപിഴ അല്ല അതെന്ന വിമർശനവുമായി ഫാത്തിമ തഹ്‌ലിയ രംഗത്ത്. ആസൂത്രിതമായ വർഗീയ പ്രചാരണവും കൃത്യമായ സാമുദായിക വിഭജനവും നടത്തി തന്നെയാണ് കുറച്ചു വർഷങ്ങളായി സി.പി.എം തിരുവമ്പാടി മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഫാത്തിമ വിമർശിക്കുന്നു. ഫാത്തിമയുടെ വാക്കുകൾ ഇങ്ങനെ;
ജോർജ് എം. തോമസിന് പറ്റിയ കേവലമൊരു നാക്കുപിഴ അല്ല അത്. ആസൂത്രിതമായ വർഗീയ പ്രചാരണവും കൃത്യമായ സാമുദായിക വിഭജനവും നടത്തി തന്നെയാണ് കുറച്ചു വർഷങ്ങളായി സി.പി.എം തിരുവമ്പാടി മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒളിഞ്ഞു പറയാറുള്ള സംഘ് പരിവാർ ആശയങ്ങൾ തെളിഞ്ഞു പറഞ്ഞു പോയതാണ് ജോർജ് എം. തോമസ് എന്ന കൃസംഘിയെ ജനം തിരിച്ചറിയാൻ ഇട വന്നത്.
അമീറും ഹസനും കുഞ്ഞാലിക്കുട്ടിയുമാണ് യു.ഡി.എഫിനെ നയിക്കുന്നത് എന്ന് പറഞ്ഞു തിരഞ്ഞെടുപ്പ് നേരിട്ട സി.പി.എം നേതാക്കൾക്ക് ജോർജ് എം. തോമസിന്റെ കൃസംഘിത്തരത്തെ കേവലം നാക്ക് പിഴ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാനാവില്ലെന്നും ഫാത്തിമ പറയുന്നു.
അതേസമയം കോടഞ്ചേരിയിൽ ക്രിസ്‌ത്യൻ യുവതിയും മുസ്ളീം വിഭാഗത്തിൽപെട്ട സിപിഎം നേതാവും വിവാഹം കഴിച്ച സംഭവത്തിൽ അച്ചടക്ക നടപടിക്കൊരുങ്ങിയിരുന്നു സിപിഎം. മതംമാറി വിവാഹിതനായ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷെജിന്‍ എംഎസിനെതിരെയാണ് സിപിഐഎം നടപടിക്ക് തയ്യാറെടുത്തത്. കോടഞ്ചേരിയില്‍ മത സ്പര്‍ധ വളര്‍ത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന നിഗമനത്തിൽ പാർട്ടി എത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്കൊരുങ്ങുന്നതെന്ന സൂചന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് നൽകിയിരുന്നു .ഷെജിന്റെ നടപടി പാര്‍ട്ടിക്ക് ദോഷമുണ്ടാക്കി. ഒരു സമുദായം പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. പ്രണയം ഷെജിന്‍ പാര്‍ട്ടിയെ അറിയിച്ചില്ലെന്നായിരുന്നു ജോര്‍ജ് എം തോമസ് പറഞ്ഞത്.
https://www.facebook.com/Malayalivartha






















