അദ്ദേഹത്തിന്റെ വിശാലവും സമഗ്രവുമായ ചിന്തകൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്; ചൂഷണത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ജാതി വ്യവസ്ഥയ്ക്കതിരെ സ്വജീവിതം നിരന്തര സമരമാക്കിയ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി കൂടിയായിരുന്നു; അംബേദ്കർ ജയന്തി ആശംസകൾ നേർന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സാമൂഹ്യനീതിക്കും തുല്യതക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിതാന്തമായ ജാഗ്രത കൊണ്ട് കൂടിയാണ് മൗലികാവകാശങ്ങളും, ദളിത്-പിന്നോക്ക ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങളും ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായത്. സാമൂഹ്യനീതിക്കും തുല്യതക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിതാന്തമായ ജാഗ്രത കൊണ്ട് കൂടിയാണ് മൗലികാവകാശങ്ങളും, ദളിത്-പിന്നോക്ക ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങളും ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായത്.
അംബേദ്കർ ജയന്തി ആശംസകൾ നേർന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ന് ഭരണഘടനാ ശിൽപി ഡോ. അംബേദ്‌കറിന്റെ ജന്മദിനം. ചൂഷണത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ജാതി വ്യവസ്ഥയ്ക്കതിരെ സ്വജീവിതം നിരന്തര സമരമാക്കിയ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി കൂടിയായിരുന്നു.
ജോര്‍ജ്ഗോട്ടെയുടെ പ്രസിദ്ധമായ ‘ഭരണഘടനാ ധാര്‍മ്മികത” യെ ഇന്ത്യന്‍ സാഹചര്യത്തിലേക്ക് പകര്‍ത്തുകയും അതിനുവേണ്ടി ഭരണഘടനാ സമിതിയില്‍ സുദീര്‍ഘമായി സംസാരിക്കുകയും ചെയ്ത അംബേദ്കർ, ജനാധിപത്യത്തെ കേവലം വോട്ടവകാശമായി കാണാതെ സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ മാനങ്ങൾ കൂടി ഗൗരവപൂർവം കണക്കിലെടുത്ത ഒരാൾ കൂടിയായിരുന്നു.
സാമൂഹ്യനീതിക്കും തുല്യതക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിതാന്തമായ ജാഗ്രത കൊണ്ട് കൂടിയാണ് മൗലികാവകാശങ്ങളും, ദളിത്-പിന്നോക്ക ന്യൂനപക്ഷങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങളും ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായത്.
അംബേദ്‌കർ ചിന്തകളും അദ്ദേഹം മുന്നോട്ട് വെച്ച സമത്വത്തിൽ ഊന്നിയ ജനാധിപത്യ രാഷ്ട്രീയ അവകാശങ്ങളും വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാനകാലത്ത്, സംഘപരിവാറിനെതിരെ ഉയര്‍ന്നു വരേണ്ട ബദൽ മാർഗങ്ങളിൽ സുപ്രധാനമായ ഒന്നാണ് അംബേദ്കറൈറ്റ് ചിന്താധാര. അദ്ദേഹത്തിന്റെ വിശാലവും സമഗ്രവുമായ ചിന്തകൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട് മഹാനായ അംബേദ്‌കറിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.
https://www.facebook.com/Malayalivartha






















