കാമഭ്രാന്തില്‍ കുഞ്ഞിനെ കൊന്ന ഇവള്‍ പെറ്റമ്മയോ? യുവതിയുടെ മൊഴി കേട്ട് പോലീസും ഞെട്ടി, കുരുക്കായത് കുഞ്ഞിനെ കൊന്ന ഷാള്‍ തന്നെ.. മണിമണിയായി എല്ലാം പുറത്ത്

കഴിഞ്ഞ ചൊവ്വാഴ്ച അതായത് ഏപ്രില്‍ 12ന് കേരളക്കര ആകമാനം ഞെട്ടിക്കുന്ന വാര്‍ത്തയാണ് കേട്ടത്. നൊന്തുപ്രസവിച്ച അമ്മ സ്വന്തം കുഞ്ഞിനെ ഷാള്‍ മുറുക്കി കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു വാര്‍ത്ത.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് യുവതി സ്വന്തം കുഞ്ഞിനെ കൊന്നത്. ഇപ്പോഴിതാ കുഞ്ഞിനെ എങ്ങനെയാണ് താന്‍ ഇല്ലാതാക്കിയത് എന്ന് പോലീസിനോട് മൊഴി നല്‍കിയിരിക്കുകയാണ് പ്രതിയായ ആസിയ.
ആസിയ പോലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്..
ഉറങ്ങിക്കിടന്ന മകന്റെ കഴുത്തില്‍ ചുരുദാറിന്റെ ഷാള്‍ ഉപയോഗിച്ച് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട്, അകത്താകുമെന്ന് ഭയന്ന് കുട്ടി എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞ് നിലവിളിച്ചുകൊണ്ടു മുറിക്കു പുറത്തേക്ക് ഓടി. ശബ്ദം കേട്ട് വീട്ടുകാരും നാട്ടുകാരും വന്ന് നോക്കിയപ്പോള്‍ കുട്ടി അനക്കമില്ലാതെ കിടക്കുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇത്രയും ക്രൂരമായി എങ്ങനെയാണ് ഒരമ്മക്ക് പെരുമാറാന്‍ സാധിക്കുന്നത് എന്നാണ് എല്ലാവരും ഇപ്പോള്‍ ചോദിക്കുന്നത്. എന്നാല്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, കഴിഞ്ഞ കുറച്ചുനാളുകളായി കേരളത്തില്‍ ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങള്‍ അരങ്ങേറുന്നത് പതിവാണ്. സോഷ്യല്‍ മീഡിയയുടെ ഉപയോഗം തന്നെയാണ് ആസിയയെ കൊലപാതകിയാക്കിയത്.
മകനെ കൊന്ന് രക്ഷപ്പെടാം എന്ന് കരുതിയ ആസിയയെ കുടുക്കിയത് അവരുടെ പെരുമാറ്റം തന്നെയാണ്. പതിവിലും വിപരീതമായി പെരുമാറുന്നത് കണ്ട വീട്ടുകാര്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയുമാണ് ഉണ്ടായത്. ചോദ്യം ചെയ്യലില്‍ എല്ലാം മണിമണിയായി ആസിയ പറയുകയും ചെയ്തു.
ഭര്‍ത്താവില്‍ നിന്ന് ഒരു വര്‍ഷത്തോളമായി അകന്നാണ് ആസിയ കഴിഞ്ഞിരുന്നത്. മാത്രമല്ല സോഷ്യല്‍മീഡിയയില്‍ കണ്ട യുവാവുമായുള്ള ബന്ധത്തിന് വീട്ടുകാര്‍ എതിരായിരുന്നു. എന്നാല്‍ ആസിയയുടെ വിവാഹം കഴിഞ്ഞതാണെന്നോ കുഞ്ഞുണ്ടെന്നോ ആ യുവാവിന് അറിയില്ലായിരുന്നു. സംഭവം നടക്കുന്നതിന്റെ ഒരാഴ്ച മുന്‍പാണ് ഇക്കാര്യങ്ങളെല്ലാം അയാള്‍ അറിഞ്ഞത്. ഇതേ കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞ് തനിക്കൊരു തടസ്സമാണെന്ന് കരുതി ആസിയ കൊലപാതകം നടത്തിയത്.
എന്നാല്‍ തന്റെ കാമുകന്‍ തന്നെ സമര്‍ദ്ദം ചെലുത്തിയിരുന്നു എന്നാണ് ആസിയ ആദ്യം പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകനെ ചോദ്യം ചെയ്തപ്പോഴാണ് ആസിയ പറഞ്ഞത് പച്ചക്കള്ളമാണെന്ന് പോലീസിന് മനസിലായത്.
പീന്നീട് വീണ്ടും ചോദ്യം ചെയ്യല്‍ നടത്തിയപ്പോഴാണ് സംഭവത്തില്‍ കാമുകനോ മറ്റു ബന്ധുക്കള്‍ക്കോ പങ്കില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്തതു ഒറ്റയ്ക്കാണെന്നും ആസിയ പറഞ്ഞത്. പ്രതിയായ ആസിയ ഇപ്പോള്‍ റിമാഡിലാണ്.
https://www.facebook.com/Malayalivartha





















