നടി സുരഭി ലക്ഷ്മി വഴിയരികില്‍നിന്ന് രക്ഷപെടുത്തിയ ആള്‍ മരിച്ചു; ആദ്യം കയ്യടി പിന്നാലെ ആദുഖ വാര്‍ത്തയും;

റോഡരികില്‍ നിര്‍ത്തിയ ജീപ്പില്‍നിന്ന് ഒരു കുട്ടിയും മറ്റുരണ്ടാളും ബഹളം വയ്ക്കുന്നതും രണ്ടു പേര്‍ റോഡില്‍ വാഹനങ്ങള്‍ക്കു കൈകാണിക്കുന്നതും കണ്ടുമാണ്. നടി സുരഭിലക്ഷ്മി വണ്ടി നിര്‍ത്തുന്നത്. നോക്കിയപ്പോള്‍ നെഞ്ചുവേദന കൊണ്ട് ഒരാള്‍ പിടയുന്നു. ഉടന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു. പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. സുരഭിയുടെ ഈ പ്രവര്‍ത്തിയ്ക്ക് കേരളം കയ്യടിക്കുമ്പോഴാണ് ആ സങ്കട വാര്‍ത്ത പുറത്തുവരുന്നത്.
നടി സുരഭി വഴിയരികില്‍നിന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചിരിക്കുകയാണ്. പാലക്കാട് പട്ടാമ്പി വിളയൂര്‍ പഞ്ചായത്തില്‍ വയലശേരി മുസ്തഫ (39) ആണ് മരിച്ചത്. ഭാര്യയെയും കുഞ്ഞിനേയും അന്വേഷിച്ച് ഇറങ്ങി, ജീപ്പ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വഴിയരികില്‍ കുഴഞ്ഞു വീണ മുസ്തഫയെ സുരഭിലക്ഷ്മിയാണ് പൊലീസ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചത്. കുറച്ചു സമയത്തിനുള്ളില്‍ മരണവും സംഭവിച്ചിരുന്നു. ഈ വിവരം നടിയോ പൊലീസോ അറിഞ്ഞിരുന്നില്ല.
ഭാര്യയെ കാണാതായ മനോവിഷമത്തില്‍ തിരച്ചില്‍ നടത്തി റോഡില്‍ വാഹനത്തില്‍ കുഴഞ്ഞു വീണ യുവാവിനു അതുവഴി വന്ന നടിയുടെ ആത്മധൈര്യമാണ് പുതുജീവിതം നല്‍കിയത്. എന്നാല്‍ ആ സന്തോഷം അധികം സമയം നീണ്ടു നിന്നില്ല. അര്‍ധരാത്രി ഭാര്യ പൊലീസ് സ്റ്റേഷനില്‍ ഉണ്ടെന്ന വിവരത്തില്‍ ഭാര്യയെ തേടി സ്റ്റേഷനിലേക്കു വരുമ്പോഴായിരുന്നു കുഴഞ്ഞുവീണത്. ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും ഹൃദയ നിര്‍ഭരമായ രംഗങ്ങളാണു നടന്നത്.
ചൊവ്വാഴ്ച രാത്രി രാമനാട്ടുകര തൊണ്ടയാട് ബൈപാസില്‍ തൊണ്ടയാടു മേല്‍പാലത്തിനു താഴെ രാത്രി 10നു ശേഷമാണു സംഭവം. നഗരത്തില്‍ ഒരു വിരുന്നു കഴിഞ്ഞു കാറില്‍ തനിച്ചു വരുമ്പോള്‍ രാത്രി തൊണ്ടയാട് ബൈപാസില്‍ ആളില്ലാത്ത റോഡരികില്‍ നിര്‍ത്തിയ ജീപ്പില്‍നിന്ന് ഒരു കുട്ടിയും മറ്റുരണ്ടാളും ബഹളം വയ്ക്കുന്നതും രണ്ടു പേര്‍ റോഡില്‍ വാഹനങ്ങള്‍ക്കു കൈകാണിക്കുന്നതും ശ്രദ്ധയില്‍പെട്ടതായി സുരഭി പറഞ്ഞു.
സംശയം തോന്നി കാര്‍ നിര്‍ത്തി. അടുത്തു വന്നപ്പോള്‍ ഒരാള്‍ കാറില്‍ നെഞ്ചുവേദനകൊണ്ടു പിടയുകയാണ്. ഒപ്പം മാനസിക വൈകല്യമുള്ള കുഞ്ഞും മറ്റു രണ്ടുപേരും ഉണ്ട്. അന്വേഷിച്ചപ്പോള്‍ കൂടെയുള്ളവര്‍ക്ക് ഡ്രൈവിങ് അറിയില്ല. കാറില്‍ കിടന്നു പിടയുന്ന മനുഷ്യന്‍ ജീവനുവേണ്ടി പിടയുകയാണെന്നു ബോധ്യമായി. സുരഭിയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ത്തന്നെ നടി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു.
ഇതിനിടയില്‍ യുവാവിനു പ്രാഥമിക ചികിത്സ നല്‍കി. ശരീരം തളര്‍ന്ന ഇദ്ദേഹത്തെ താങ്ങിയെടുത്തു കാറില്‍ കയറ്റി അതിവേഗതയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഉടനെ ഡോക്ടര്‍മാരെത്തി അടിയന്തര ചികിത്സ നല്‍കി. സമയത്തു തന്നെ എത്തിക്കാന്‍ കഴിഞ്ഞതില്‍ ജീവന്‍ തിരിച്ചുകിട്ടിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇതിനിടയില്‍ ഒപ്പം വന്ന കുഞ്ഞിനെയും കൂടെ ഉണ്ടായിരുന്ന ഒരാളെയുമായി നടി മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ രാത്രിയോടെ എത്തി വിവരങ്ങള്‍ അറിയിച്ചു. സംഭവം അറിഞ്ഞു മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ സ്റ്റേഷന്‍ എസ്‌ഐയുമായി ബന്ധപ്പെട്ടു. നടി സുരഭി ലക്ഷ്മിയെ തിരിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തു.
അന്വേഷണത്തില്‍, നടി രക്ഷപ്പെടുത്തിയ ആള്‍ പൊലീസ് സ്റ്റേഷനില്‍ രാത്രി കയറിവന്ന യുവതിയുടെയും കുഞ്ഞിന്റെയും ബന്ധുവാണെന്നു തിരിച്ചറിഞ്ഞു. വൈകിട്ട് 7 മണിയോടെയാണ് ഒരു യുവതിയും കുട്ടിയും സ്റ്റേഷനില്‍ എത്തിയത്. സംസാരത്തില്‍ അസ്വാഭാവികത കണ്ടെത്തിയതിനാല്‍ പൊലീസ് അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നല്‍കി സ്റ്റേഷനില്‍ സുരക്ഷിതമായി നിര്‍ത്തി. തുടര്‍ന്നു യുവതിയില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ ഭര്‍ത്താവിനെ ബന്ധപ്പെട്ടു. സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. സമയം കഴിഞ്ഞിട്ടും ഭര്‍ത്താവ് എത്തിയില്ല. പൊലീസ് അന്വേഷണം തുടര്‍ന്നു.
ഭാര്യയെ കാണാതായതോടെ ഇദ്ദേഹവും കുട്ടിയും മറ്റൊരാളും പകലും രാത്രിയിലും തിരയുകയായിരുന്നു. വീട്ടിലേക്കു തിരിച്ചു പോകുമ്പോഴാണ് പൊലീസ് വിളിച്ചു സ്റ്റേഷനില്‍ എത്താന്‍ അറിയിച്ചത്. പിന്നീടു ഫോണ്‍ ഓഫായി. സ്റ്റേഷനിലേക്കു വരുന്ന വഴിക്കുവച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. കൂടെ ഉള്ളവര്‍ക്കു ഡ്രൈവിങ് അറിയാത്തതും വിജനമായ ബൈപാസില്‍ മഴകാരണം സഹായത്തിനു ആളില്ലാതെ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴുമാണ് നടി ഇതുവഴി വന്നതെന്ന് ഇന്‍സ്‌പെക്ടര്‍ ബെന്നിലാലു പറഞ്ഞു.
https://www.facebook.com/Malayalivartha





















