മുംബൈ ടീമിനെ ആരും എഴുതി തള്ളരുത്; ഞങ്ങൾ കപ്പ് കണ്ടു കൂടെ കൂടിയവർ അല്ല; മറ്റുള്ളവർക്ക് രസം കിട്ടിക്കോട്ടെ എന്ന് കരുതി ചുമ്മാ കളിക്കുന്നു; അത്രേയുള്ളൂ; മുംബൈ ഇന്ത്യൻസ് അഞ്ചാം തവണയും കുഞ്ഞു തോൽവി ഏറ്റുവാങ്ങിയതിൽ അപലപിച്ച് സന്തോഷ് പണ്ഡിറ്റ്

മുംബൈ ഇന്ത്യൻസ് അഞ്ചാം തവണയും കുഞ്ഞു തോൽവി ഏറ്റുവാങ്ങിയതിൽ അപലപിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം. മുംബൈ ഇന്ത്യൻസ് അഞ്ചാം തവണയും കുഞ്ഞു തോൽവി ഏറ്റുവാങ്ങിയതിൽ അപലപിക്കുന്നു .
ഇത്രകാലം മുംബൈ തോൽക്കുമ്പോഴും ചെന്നൈ കൂട്ടിനുണ്ടല്ലോ എന്നൊരു മനസമാധാനം ഉണ്ടായിരുന്നു . ഇതിപ്പോൾ കഴിഞ്ഞ ദിവസം അവര് വരെ എങ്ങെനെയൊക്കെയോ ഒരു മത്സരം ജയിച്ചു 2 പോയിന്റസ് ഒപ്പിച്ചു . കഷ്ടം . മുംബൈ ഇന്ത്യൻസ് അവസാന സ്ഥാനത്തും എത്തി .. കലികാലം എന്നെ പറയാനുള്ളൂ. യഥാർത്ഥത്തിൽ മുംബൈ വിജയം ഉറപ്പിച്ച കളിയാണ് ചില റണ്ണൗട്ട്സ് കാരണം പരാജയപ്പെട്ടത് . ആ ഒടിയൻ സ്മിത്ത് ആള് ശരിയല്ല .
വെറും 30 റൺസ് വിട്ടു കൊടുത്തു 4 വിക്കറ്റ്സ് എടുത്ത അങ്ങേരും , മായങ്ക് അഗർവാൾ ജിയുടെ 52, ധവാൻ ജിയുടെ 70 എല്ലാം പാരയായി . ബ്രവിസ് ജി, സൂര്യ കുമാർ യാദവ് ജി ഒക്കെ പൊരുതി എങ്കിലും വിജയിപ്പിക്കുവാൻ ആയില്ല . ഇന്ത്യക്കു വേണ്ടി ക്യാപ്റ്റൻ ആയപ്പോൾ നിരവധി റെക്കോർഡ്‌സ് നേടിയിട്ടുള്ള രോഹിത് ജി , പൊള്ളാർഡ് ജി ഒക്കെ അടുത്ത മത്സരത്തോടെ മികച്ച പ്രകടനം പുറത്തെടുത്തു ഭാവിയിൽ വിജയം ഉണ്ടാക്കും എന്ന് കരുതാം .
മുംബൈ ടീമിനെ ആരും എഴുതി തള്ളരുത് .. ഞങ്ങൾ കപ്പ് കണ്ടു കൂടെ കൂടിയവർ അല്ല. മറ്റുള്ളവർക്ക് രസം കിട്ടിക്കോട്ടെ എന്ന് കരുതി ചുമ്മാ കളിക്കുന്നു . അത്രേയുള്ളൂ . എസ് കെ വൈ ഒഴിച്ച് ഇന്ത്യൻ ടീമിലെ റെഗുലർ കളിക്കാരൊന്നും , ഇതുവരെ വലിയ ഫോമിൽ എത്തിയിട്ടില്ല എന്നത് രോഹിത് ജിക്ക് ആത്മ വിശ്വാസം പകരട്ടെ . (വാൽകഷ്ണം .. നല്ല ബൗളർമാർ ഇല്ലാത്തതാണ് തോൽവിക്ക് കാരണം. ട്രെൻഡ് ബോൾട്ടിനെ പോലെ വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള രണ്ടു ബൗളർമാർ ഉണ്ടെങ്കിൽ ഓക്കെയ്യ് . ബൂംറ ജി ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല...)
https://www.facebook.com/Malayalivartha





















