കെ എസ് ആർ ടിസി സ്വിഫ്റ്റ് ബസുകൾ കമ്മീഷണൻ അടിക്കാൻ; ജനങ്ങൾക്ക് ഇത് കൊണ്ട് എന്തു പ്രയോജനം? കെ യു ആർ ടി സി ബസ്സുകളുടെ അവസ്ഥ പണ്ടത്തെതിനേക്കാൾ ദയനീയം; തുറന്നടിച്ച് പൊതുപ്രവർത്തകൻ ബോസ്കോ കളമശ്ശേരി

കെ യു ആർ ടി സി യുടെ നിരവധി ബസുകൾ കട്ടപ്പുറത്ത് ഇരിക്കുമ്പോളാണ് സംസ്ഥാന സർക്കാർ കെ എസ് ആർ ടി സിയുടെ പുതിയ നൂറിലധികം സ്വിഫ്റ്റ് ബസുകൾ പുറത്തിറക്കിയിരിക്കുന്നത്. തേവര കെ യു ആർ ടി സി ബസ് സ്റ്റാൻഡിലും എറണാകുളം സൗത്ത് ബസ് സ്റ്റാൻഡിലും കേരളത്തിലെ വിവിധ ഭാഗങ്ങളിലുമായി 100 ഓളം കെ യു ആർ ടി സി ബസുകളാണ് കട്ടപ്പുറത്തിരിക്കുന്നത്.
നിരവധി കെ യു ആർ ടി സി ബസുകൾ കട്ടപുറത്തിരിക്കുമ്പോൾ കെ എസ് ആർ ടി സി യുടെ പുതിയ സ്വിഫ്റ്റ് ബസുകൾ പുറത്തിറക്കുന്നത് കമ്മീഷൻ അടിക്കാൻ വേണ്ടിയാണെന്നും ഇത് ജനങ്ങളെ സഹായിക്കാനല്ലെന്നും പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി പറയുന്നു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് വാങ്ങിയ കെ യു ആർ ടി സി എ സി നോൺ എ സി ബസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കിടന്നു നശിക്കുന്നത്.
നന്നാക്കാൻ കഴിയുന്ന ബസുകൾ നന്നാക്കിയെടുത്ത് സർവീസ് നടത്തുന്നതിന് പകരം കെ എസ് ആർ ടി സി യുടെ പുതിയ സ്വിഫ്റ്റ് ബസുകൾ പുറത്തിറക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. സർക്കാർ പുതിയ ബസുകൾ പുറത്തിറക്കുന്നത് പണം തട്ടാനാണെന്നും ബോസ്കോ കളമശ്ശേരി പറഞ്ഞു.കെ യു ആർ ടി സി യുടെ ബസുകളെല്ലാം ഗതാഗത യോഗ്യമാക്കിയാൽ പുതിയ ബസുകൾ പുറത്തിറക്കേണ്ട ആവശ്യമുണ്ടാവില്ലായിരുന്നു.
കെ യു ആർ ടി സി യുടെ തേവര ബസ് സ്റ്റാന്റിലെ ബസുകളിൽ ഏറെയും ഇപ്പോഴും ഗതാഗത യോഗ്യമല്ലാതെ കിടക്കുകയാണ്. ബസുകൾ ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന് അധികൃതർ പറയുമ്പോളും പകുതിയിലധികം ബസുകളും ടയറുകളും മറ്റു പല പാർട്ടസുകളും ഇല്ലാതെ കിടക്കുകയയാണ്. ഒരുകാലത്ത് കൊച്ചി നഗരത്തിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും സജീവമായി സർവ്വീസ് നടത്തികൊണ്ടിരുന്ന കെ യു ആർ ടി സി ഏ സി നോൺ ഏ സി ബസുകളാണ് ഇപ്പോൾ സർവീസ് നടത്താൻ കഴിയാതെ അനാഥമായി കിടക്കുന്നത്.
https://www.facebook.com/Malayalivartha





















