വിഷു കൈനീട്ടം നല്‍കാനാണ് സുരേഷ് ഗോപി പോയത്... വളരെ നല്ല കാര്യമാണ് അത്... നമ്മുടെ നട്ടിലെ കുഞ്ഞുങ്ങള്‍ക്ക് വിഷു കൈനീട്ടം നല്‍കാന്‍ സ്വന്തം പോക്കറ്റില്‍ നിന്നും കാശെടുത്ത് വിതരണം ചെയ്തു; വിഷു കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ വിമര്‍ശിക്കുന്നവര്‍ മനോ നില തെറ്റിയവരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ കൈനീട്ട വിതരണം സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങളും ഉയരുകയാണ്. ഇപ്പോഴിതാ വിഷു കൈനീട്ട വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ വിമര്‍ശിക്കുന്നവര്‍ മനോ നില തെറ്റിയവരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നു. നമ്മുടേത് പാശ്ചാത്യസംസ്‌കാരം അല്ല, കൈനീട്ടം വാങ്ങുമ്പോള്‍ മുതിര്‍ന്ന ആളുകളുടെ കാലില്‍ ചിലപ്പോള്‍ തൊട്ട് കൊച്ചുകുട്ടികള്‍ വന്ദിക്കുമെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. 'വിഷു കൈനീട്ടം നല്‍കാനാണ് സുരേഷ് ഗോപി പോയത്. വളരെ നല്ല കാര്യമാണ് അത്. നമ്മുടെ നട്ടിലെ കുഞ്ഞുങ്ങള്‍ക്ക് വിഷു കൈനീട്ടം നല്‍കാന്‍ സ്വന്തം പോക്കറ്റില്‍ നിന്നും കാശെടുത്ത് വിതരണം ചെയ്തു. കൈനീട്ടം വാങ്ങുമ്പോള്‍ മുതിര്‍ന്ന ആളുകളുടെ കാലില്‍ ചിലപ്പോള്‍ കൊച്ചുകുട്ടികള്‍ വന്ദിക്കും, അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ മനോനില തെറ്റിയവരാണ്. നമ്മള്‍ പാശ്ചാത്യ രാജ്യം ഒന്നും അല്ലല്ലോ.' കെ സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി ആളുകള്‍ക്ക് വിഷു കൈനീട്ടം നല്‍കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറിലിരിക്കുന്ന സുരേഷ് ഗോപി സ്ത്രീകള്‍ക്ക് കൈ നീട്ടം നല്‍കുകയും സ്ത്രീകള്‍ ഇദ്ദേഹത്തിന്റെ കാല്‍ തൊട്ട് വണങ്ങുന്ന വീഡിയോയുമാണ് പ്രചരിക്കുന്നത്. വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നത്. പണം നല്‍കി കാല്‍ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമെന്ന രീതിയില്‍ ഒട്ടും അഭികാമ്യമായ പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയരുന്ന വിമര്‍ശനം.
https://www.facebook.com/Malayalivartha





















