പ്രണയ നൈരാശ്യം... കൊല്ലം ജില്ലയില്‍ ആദിച്ചനല്ലൂരിനു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി..

പ്രണയ നൈരാശ്യം... കൊല്ലം ജില്ലയില്‍ ആദിച്ചനല്ലൂരിനു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി..
ആദിച്ചനല്ലൂരിനു സമീപം കുമ്മല്ലൂര്‍ കട്ടച്ചല്‍ ബിന്‍സി ബംഗ്ലാവില്‍ പരേതരായ സി.കെ.ചാണ്ടിയുടെയും മേരി ജോണിന്റെയും മകന്‍ ബെന്‍സനെ (26) യാണ് ബന്ധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. പ്രണയ നൈരാശ്യമാണ് ബെന്‍സനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് സൂചനകള്‍.
കൊട്ടാരക്കര തൃക്കണ്ണമംഗലില്‍ ബന്ധുവിന്റെ സംരക്ഷണയിലായിരുന്നു ബെന്‍സന്‍ കഴിഞ്ഞിരുന്നത്. ബെന്‍സന്റെ മാതാപിതാക്കള്‍ എയ്ഡ്സ് മൂലം നേരത്തേ മരിച്ചു. പത്തു 10 വര്‍ഷം മുന്‍പ് ബെന്‍സന്റെ സഹോദരി ബെന്‍സിയും മരിച്ചു. മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്ന് മുത്തശ്ശി സാലിക്കുട്ടിയുടെ സംരക്ഷണയിലായിരുന്നു ബെന്‍സനും ബെന്‍സിയും.
ഇരുവര്‍ക്കും സ്‌കൂളില്‍ വിവേചനം ഉണ്ടായതോടെ സാമൂഹികസംഘടനകളും സര്‍ക്കാരും ഇടപെട്ടിരുന്നു. അന്നത്തെ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ഇരു കുട്ടികളെയും ചേര്‍ത്തു നിര്‍ത്തി ആശ്ലേഷിച്ചത് വളരെയേറെ ചര്‍ച്ചയായിരുന്നു.
സാലിക്കുട്ടി കുറച്ചു നാള്‍ മുന്‍പു മരിച്ചു. വര്‍ഷങ്ങളായി കൊട്ടാരക്കരയിലാണ് ബെന്‍സന്റെ താമസം. ബന്ധുവിന്റെ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതല ബെന്‍സനായിരുന്നു.
പ്രണയ നൈരാശ്യമാണു കാരണമെന്നാണു പൊലീസിനു ലഭിച്ച മൊഴി. മരണത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് അറിയിച്ചു. അച്ഛനമ്മമാര്‍ എയ്ഡ്സ് മൂലം മരിച്ചതിനെ തുടര്‍ന്ന് സമൂഹം ഒറ്റപ്പെടുത്തിയ ആദിച്ചനല്ലൂര്‍ സ്വദേശികളായ കുട്ടികളെ അമ്മയുടെ കരുതലോടെയാണ് സുഷമ സ്വരാജ് കണ്ടത്.
ബെന്‍സന്റെയും ബെന്‍സിയുടെയും നെറുകയില്‍ സുഷമ സ്വരാജ് ചുംബിച്ചപ്പോള്‍ അവര്‍ മാതൃസ്നേഹത്തിന്റെ മാധുര്യം നുകരുകയായിരുന്നു. ഇത് കേരളം പ്രതിക്ഷയോടെയത് ചര്‍ച്ച ചെയ്തു.
മടിയിലിരുത്തി ലാളിച്ചും പുണര്‍ന്നും പാട്ടുപാടിച്ചും കൈപിടിച്ച് ഒപ്പം നടത്തിയും സുഷമ ആ ഏകാന്ത ബാല്യങ്ങള്‍ക്ക് സ്നേഹത്തിന്റെ അനുഭൂതി നല്‍കിയത് 2003 സെപ്റ്റംബറിലായിരുന്നു.
അഞ്ചു വര്‍ഷത്തെ ഇവരുടെ ചികില്‍സാ ചെലവിനുള്ള സംവിധാനവും ശരിയാക്കിയ ശേഷമായിരുന്നു സുഷമ മടങ്ങിയത്. കുട്ടികള്‍ക്ക് സ്‌കൂളിലും സമൂഹത്തിലും നേരിട്ട ഒറ്റപ്പെടലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ കുട്ടികളെ സന്ദര്‍ശിച്ചത്. കുട്ടികളുടെ മുത്തച്ഛന്‍ ഗീവര്‍ഗീസ് ജോണിനോട് സുഷമ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയാണ് എല്ലാ സഹായവും ചെയ്തത്.
"
https://www.facebook.com/Malayalivartha





















