വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആക്രമണത്തിന് പകരം വീട്ടല്‍.... നാലുവര്‍ഷം മുമ്പ് ബാറില്‍ വെച്ചുണ്ടായ തല്ലിനു പകരമായി 38-കാരന്റെ തലയടിച്ചുപൊട്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആക്രമണത്തിന് പകരം വീട്ടല്‍.... നാലുവര്‍ഷം മുമ്പ് ബാറില്‍ വെച്ചുണ്ടായ തല്ലിനു പകരമായി 38-കാരന്റെ തലയടിച്ചുപൊട്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കുന്നത്തൂര്‍ മാനാമ്പുഴ സ്വദേശി ബൈജു ജോയിയെ (38) സംഘംചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസിലാണ് നടപടി. ശാസ്താംകോട്ട മനക്കര അര്‍ഷാദ് മന്‍സിലില്‍ നിഷാദ് (35), ശാസ്താംകോട്ട രാജഗിരി പേഴുവിളയില്‍ അനീഷ് (39) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ശാസ്താംകോട്ടയിലെ ബാറില്‍ വെച്ച് നാലുവര്‍ഷത്തിനുമുമ്പ് ബൈജുവും നിഷാദും തമ്മിലുണ്ടായ വഴക്കിനു പകരമായിട്ടായിരുന്നു ആക്രമണം നടത്തിയത്.
വഴക്കുനടന്ന അതേ ബാറില്‍ വെച്ച് കഴിഞ്ഞ 12-ന് കണ്ടുമുട്ടിയ മൂവരും സൗഹൃദത്തിലായി. ബൈജു ജോയി ബസില്‍ വീട്ടിലേക്ക് പോയി. പിന്നാലെ അക്രമികള്‍ ബൈക്കില്‍ ഇയാളുടെ മാനാമ്പുഴയിലെ വീട്ടിലെത്തി. ബൈജു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അവിടെയിരുന്ന് മൂവരും മദ്യപിച്ചു. പഴയകാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കമായി.
ഒന്നാംപ്രതി നിഷാദ് വീട്ടിലുണ്ടായിരുന്ന കമ്പിവടികൊണ്ട് അനീഷിന്റെ സഹായത്തോടെ തലയ്ക്കടിച്ചുവീഴ്ത്തി മര്‍ദിക്കുകയായിരുന്നെന്നാണ് കേസ്.ബൈജുവിന്റെ തലയില്‍ എട്ടു തുന്നലുകളുണ്ട്. ഒളിവില്‍പ്പോയ പ്രതികളെ എസ്.ഐ.മാരായ കെ.പി.അനൂപ്, കെ.രാജന്‍ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തു.
"
https://www.facebook.com/Malayalivartha





















