ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം... ഭാര്യയെ ജോലിസ്ഥലത്ത് കൊണ്ടുവിട്ട് തിരിച്ചുവരവേയായിരുന്നു അപകടം

ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം... ഭാര്യയെ ജോലിസ്ഥലത്ത് കൊണ്ടുവിട്ട് തിരിച്ചുവരവേ ആയിരുന്നു അപകടം നടന്നത്. പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെ കൊടക്കാടാണ് ലോറിയും കാറും കൂട്ടിയിടിച്ചത്.
തച്ചമ്പാറ വേര്‍കാട്ടില്‍ പ്രദീപ് കുമാര്‍ (55)ആണ് മരണപ്പെട്ടത്. ഞായര്‍ രാവിലെ 9.30 നായിരുന്നു അപകടം ഉണ്ടായത്.പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
ഭാര്യയെ മഞ്ചേരിയിലെ ജോലിസ്ഥലത്ത് കൊണ്ടുവിട്ട് തിരിച്ചുവരവേ ആയിരുന്നു അപകടം. അട്ടപ്പാടി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ് പ്രദീപ്. രണ്ട് മക്കളുണ്ട്.
അതേസമയം നാട്ടുകല്‍ പഴയ പോസ്റ്റ് ഓഫീസിന് സമീപമുണ്ടായ മറ്റൊരു അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്.
"
https://www.facebook.com/Malayalivartha





















