പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും വ്യക്തമായ ആസൂത്രണത്തോടെ.... പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതക കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ...

പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും വ്യക്തമായ ആസൂത്രണത്തോടെ.... പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതക കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു.
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഒരു തരത്തിലുമുള്ള വീഴ്ചകളും ഇല്ലാതെ അന്വേഷണം പൂര്‍ത്തിയാക്കും. കൂടാതെ വളരെ വേഗത്തില്‍ രണ്ട് കേസിലുമുള്ള പ്രതികളെ പിടികൂടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ശ്രീനിവാസന്‍ വധക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
എത്രയും പെട്ടെന്ന് തന്നെ ഇവരേയും പിടികൂടും. രണ്ട് കേസുകളുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യംചെയ്തുവരികയാണ്. ഇതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കൂ എന്ന് വിജയ് സാഖറെ പറഞ്ഞു. നിലവില്‍ നല്ല രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha





















