റൂമിലേക്ക് വലിച്ചിഴച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പോക്‌സോ കേസ് പ്രതികളായ റോയ് വയലാട്ടിനും അഞ്ജലി റിമാദേവിനും ഇനി കുരുക്ക് മുറുകും, കുറ്റപ്പത്രം അടുത്ത ആഴ്ച സമര്‍പ്പിക്കും

പോക്‌സോ കേസിലെ പ്രതികളായ റോയ് വയലാട്ടിനും അഞ്ജലി റിമാദേവിനുമെതിരെ അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. അഞ്ജലിയാണ് പീഡനം ആസൂത്രണം ചെയ്തത് എന്നാണ് കുറ്റപ്പത്രത്തില്‍ പറയുന്നത്.
വയനാട് സ്വദേശിനിയായ യുവതിയേയും മകളേയും കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനം നടത്തിയത്. പരാതിക്കാരിയില്‍ നിന്ന് 13 ലക്ഷം രൂപ കടം വാങ്ങിയ അഞ്ജലി ഇവരെ കൊച്ചിയിലേക്ക് എത്തിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയുമാണ് ഉണ്ടായത്. ഇതിനായി അഞ്ജലിയും റോയ് വയലാട്ടും സൈജു തങ്കച്ചനും ഗൂഢാലോചന നടത്തി. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്.
കൊച്ചിയില്‍ മോഡലുകളുടെ മരണം നടന്നതിന് പിന്നാലെ വിവാദത്തിലായ ഹോട്ടലാണ് നമ്പര്‍ 18 ഹോട്ടല്‍. ഇത് ഫോര്‍ട്ട് കൊച്ചിയിലാണ് ഉള്ളത്. കൊച്ചിയിലെത്തിയ അമ്മയേയും മകളേയും റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി നിര്‍ബന്ധിച്ച് ലഹരി പദാര്‍ത്ഥം കഴിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തത് എന്നാണ് അമ്മയും മകളും നല്‍കിയ പരാതിയത്. മാത്രമല്ല പീഡിപ്പിക്കുന്നതിനിടെ പ്രതികള്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് വെച്ചാണ് അഞ്ജലി വയനാട് സ്വദേശികളായ അമ്മയേയും മകളേയും പരിചയപ്പെട്ടത്. പിന്നീട് അമ്മക്ക് ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലേക്ക് അഞ്ജലി വിളിക്കുകയും ചെയ്തു.
പ്രതികളുടെ ഭീഷണി ഉണ്ടായിരുന്നതിനാല്‍ ആദ്യം പരാതി നല്‍കിയില്ല. പിന്നീടാണ് കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കേസ് നല്‍കിയത്.
കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റിമാദേവ്. എന്നാല്‍ ഹൈക്കോടതി അവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്താന്‍ ഒത്താശ ചെയ്‌തെന്നാണ് അഞ്ജലി റിമാ ദേവിനെതിരായ ആരോപണം.
https://www.facebook.com/Malayalivartha





















