മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സയ്ക്ക് ചെലവായത് 29.82 ലക്ഷം രൂപ; ആദ്യം ഖജനാവില്‍ നിന്ന് ഒഴുക്കാന്‍ പദ്ധതി, വിവാദമായപ്പോള്‍ അപേക്ഷയും മുക്കി ഉത്തരവും റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിത്സ ചെലവുമയി ബന്ധപ്പെട്ട വിവാദം മറ്റൊരു വഴിത്തിരിവിലേക്ക്. ചികിത്സക്കായി ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് പിണറായി വിജയന്‍ ചികിത്സ തേടിയിരുന്നത്.
ചിലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 30/3/22 ല്‍ സമര്‍പ്പിച്ച അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്രയും വലിയ തുക കണ്ട് പൊതുഭരണ വകുപ്പ് അകൗണ്ട്‌സ് വിഭാഗത്തിന്റെ കണ്ണുത്തള്ളിയിരുന്നു. എന്നാലും 29.82 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗം 13ന് ഉത്തരവിറക്കിയിരുന്നു.
പൊതുഭരണ വകുപ്പ് ഇറക്കിയ ഈ ഉത്തരവില്‍ വസ്തുതാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഉത്തരവ് റദ്ദാക്കിയത്. തുക കിട്ടാനായി ഇനി പുതിയ അപേക്ഷ സമര്‍പ്പിക്കുകയും അത് പുതുക്കി ഉത്തരവിറക്കുന്നത് വരെ മുഖ്യമന്ത്രി കാത്തിരിക്കുകയും വേണം.
സാധാരണ രീതിയില്‍ മുഖ്യമന്ത്രിക്കു വേണ്ടി അദ്ദേഹത്തിന്റെ ഓഫീസ് തന്നെയാണ് അപേക്ഷ സമര്‍പ്പിക്കാറുള്ളത്. മുഖ്യമന്ത്രി നേരിട്ട് അപേക്ഷ സമര്‍പ്പിച്ചുവെന്നും, ക്രമപ്രകാരമല്ലാതെ തുക മാറി നല്‍കിയതായി കണ്ടെത്തിയാല്‍ അത് തിരികെ അടയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് നിര്‍ദ്ദേശിക്കുന്നതും ഉചിതമല്ലെന്ന് കണ്ടാണ് 13ന് ഇറങ്ങിയ ഉത്തരവ് റദ്ദാക്കിയത്. അതേസമയം വസ്തുതാപരമായ ഇത്തരം പിശകുകള്‍ ഉത്തരവില്‍ കടന്നുകൂടിയത് എങ്ങനെയെന്നും പരിശോധിക്കും.
2022 ജനുവരി 11 മുതല്‍ 26 വരെ അതായത്, 15 ദിവസത്തെ ചികിത്സാ ചെലവാണ് 29.82 ലക്ഷം രൂപ എന്നത്. മാത്രമല്ല ഈയടുത്ത് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നുണ്ട്. ഇങ്ങനെ നോക്കിയാല്‍ ഒരു വര്‍ഷം പിണറായി വിജയന്റെ ചികിത്സക്ക് വേണ്ടി മാത്രം അരലക്ഷം രൂപയോളം ഖജനാവില്‍ നിന്ന് ഒഴുകും എന്നത് സംശയമില്ലാത്ത കാര്യമാണ്.
മാത്രമല്ല മുഖ്യമന്ത്രിയുടെ കൂടെ അമേരിക്കയിലേക്ക് പോയ ഭാര്യ കമല, പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ സുനീഷ് എന്നിവരുടെ ചെലവ് തുക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആ കണക്കുകൂടി പുറത്തുവന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകും..
https://www.facebook.com/Malayalivartha





















