സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം തുടര്‍കഥയാകുന്നു.... കണിയാപുരത്ത് പെട്രോള്‍ പമ്ബിലുണ്ടായ ഗുണ്ടാ അക്രമണത്തില്‍ ജീവനക്കാരന് വെട്ടേറ്റു; പെട്രോള്‍ നിറക്കാന്‍ താമസിച്ചു എന്ന കാരണം പറഞ്ഞാണ് ആക്രമണം; മുഖത്തും കൈയ്യിലും വെട്ടേറ്റ ജീവനക്കാരനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടര്‍കഥയാകുകയാണ്. കഴക്കൂട്ടത്ത് കണിയാപുരത്തെ പെട്രോള്‍ പമ്ബിലാണ് ബൈക്കിലെത്തിയ ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ പെട്രോള്‍ പമ്ബിലെ ജീവനക്കാരന് വെട്ടേറ്റു.
കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി അജീഷ് (19) നാണ് വെട്ടേറ്റത്. മഴുകൊണ്ടുള്ള ആക്രമണത്തില്‍ മുഖത്തും കൈയ്യിലും വെട്ടേറ്റ അജീഷിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണിയാപുരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നിഫി ഫ്യൂവല്‍സില്‍ തിങ്കളാഴ്ച രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. പെട്രോള്‍ നിറക്കാന്‍ താമസിച്ചു എന്ന കാരണം പറഞ്ഞാണ് സംഘം അജീഷിനെ ആക്രമിച്ചത്. ഗുണ്ടാപശ്ചാത്തലമുള്ള രണ്ടു പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് അജീഷ് മംഗലാപുരം പൊലീസിന് മൊഴി നല്‍കി.
ആക്രമണം നടക്കുമ്‌ബോള്‍ നിരവധി വാഹനങ്ങള്‍ പെട്രോളടിക്കാനായി പമ്ബിലുണ്ടായിരുന്നു. ക്യൂവില്‍ നില്‍ക്കാന്‍ പമ്ബ് ജീവനക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ബൈക്കില്‍ പിന്നിലിരുന്നയാള്‍ ചാടിയിറങ്ങി യാതൊരു പ്രകോപനവുമില്ലാതെ കൈയില്‍ കരുതിയിരുന്ന മഴു കൊണ്ട് വെട്ടിയത്.
എന്നാല്‍ അജീഷും പ്രതികളും തമ്മില്‍ നേരത്തെ പരിചയമുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. മംഗലാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും മംഗലാപുരം പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























