വധു ഗുണ്ടയാണേ... സര്‍പ്രൈസ് സമ്മാനം നല്‍കാനെന്നു പറഞ്ഞു വിളിച്ചു വരുത്തിയ യുവതി പ്രതിശ്രുത വരന്റെ കഴുത്തില്‍ വെട്ടി; പ്രതിശ്രുത വരന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍; വധു പുഷ്പ ഒളിവില്‍; പോലീസ് അന്വേഷണം ശക്തമാക്കി

പലതരം സര്‍പ്രൈസുകളും വധൂവരന്‍മാര്‍ പരസ്പരം നല്‍കാറുണ്ട്. ചുടു ചുംബനം മുതല്‍ സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത സമ്മാനങ്ങള്‍ വരെ പരസ്പരം ലഭിക്കാറുണ്ട്. എന്നാല്‍ പ്രതിശ്രുത വധു ഇവിടെ ആഘോഷിച്ചത് വരന്റെ കഴുത്തറുത്താണ്. ഹൈദരാബാദിലെ അനകപ്പള്ളിയിലുള്ള കൊമ്മലപ്പുടിയിലാണ് സംഭവം. രാമു നായിഡുവിനെ (24) ആണ് പ്രതിശ്രുത വധുവായ പുഷ്പ(22) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവാവ് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരിക്കലും മറക്കാത്ത സര്‍െ്രെപസ് സമ്മാനം നല്‍കാനെന്നു പറഞ്ഞു വിളിച്ചു വരുത്തിയ ശേഷമാണ് യുവതി പ്രതിശ്രുത വരന്റെ കഴുത്തില്‍ വെട്ടിയത്. ആന്ധ്ര സ്വദേശിയും ഹൈദരാബാദിലെ സിഎസ്‌ഐആറില്‍ ഗവേഷകനുമായ രാമനായിഡു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണുള്ളത്. പ്രതിശ്രുത വധു പുഷ്പ ഒളിവിലാണ്.
വിവാഹത്തിനോടുള്ള എതിര്‍പ്പാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പറയുന്നത്. താല്‍പര്യമില്ലെന്നറിയിച്ചെങ്കിലും മാതാപിതാക്കള്‍ വിവാഹതീരുമാനവുമായി മുന്നോട്ടുപോയതിന്റെ ദേഷ്യത്തിലാണ് ആക്രമണമെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ മാതാപിതാക്കള്‍ വിദേശത്തേക്കു പോയ സമയത്താണു പുഷ്പ യുവാവിനെ വിളിച്ചത്. ഇരുവരും ക്ഷേത്രദര്‍ശനം നടത്തിയ ശേഷം പുഷ്പയുടെ വീട്ടിലെത്തി കേക്ക് മുറിച്ചു.
പരസ്പരം കേക്ക് നല്‍കിയ ശേഷമാണ് സമ്മാനം തരാനുണ്ടെന്നും കണ്ണടയ്ക്കാനും യുവതി ആവശ്യപ്പെട്ടത്. രാമനായിഡു കണ്ണടച്ചയുടന്‍ കഴുത്തില്‍ വെട്ടുകയായിരുന്നു.
കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായ യുവാവിന് ഈ ഗതി വന്നല്ലോയെന്ന ദു:ഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. അവര്‍ക്ക് വിവാഹത്തിന് താത്പര്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതിയായിന്നു. ഇങ്ങനെ ചെയ്യണമോയെന്നാണ് അവര്‍ ചോദിക്കുന്നത്.
അടുത്ത മാസം 26 ന് ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ അക്രമം. മാതാപിതാക്കള്‍ തീരുമാനിച്ച വിവാഹത്തോട് യുവതിക്ക് താത്പര്യമുണ്ടായിരുന്നില്ല. കുടുംബത്തില്‍ നിന്നുണ്ടായ സമ്മര്‍ദ്ദം മൂലമാണ് യുവതി ആദ്യം വിവാഹത്തിന് സമ്മതിച്ചത്. എന്നാല്‍ വിവാഹ തീയ്യതി അടുത്തതോടെ പ്രതിശ്രുത വരനെ കൊലപ്പെടുത്താന്‍ യുവതി തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്നാണ് യുവതി രാമുവിനെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. ഇരുവരും ചേര്‍ന്ന് മലമുകളിലെ ഒരു ക്ഷേത്രത്തിലേക്ക് പോയി. സര്‍െ്രെപസ് തരാമെന്നും കണ്ണടയ്ക്കണമെന്നും പറഞ്ഞാണ് യുവതി രാമുവിനെ കൂട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് യുവതി ഷാള്‍ എടുത്ത് യുവാവിന്റെ കണ്ണും കെട്ടി. ചുടു ചുംബനമോ വിലപിടിപ്പുള്ള മറ്റെന്തങ്കിലുമോ തരാനായിരിക്കും വധു ശ്രമിക്കുന്നതെന്നാണ് രാമു കരുതിയത്.
ഇതിന് പിന്നാലെയാണ് യുവതി കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ആക്രമിച്ചത്. എനിക്ക് നിന്നെ വിവാഹം കഴിക്കാന്‍ താത്പര്യമില്ല എന്നാണ് കഴുത്തറുത്ത ശേഷം യുവതി പറഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തന്റെ അനുവാദമില്ലാതെയാണ് വിവാഹം നിശ്ചയിച്ചതെന്ന് പുഷ്പ പോലീസിനോട് പറഞ്ഞു. യുവതിക്ക് മറ്റ് പ്രണയ ബന്ധങ്ങള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
വിവാഹത്തലേന്ന് നടന്ന സല്‍ക്കാരച്ചടങ്ങില്‍ സംഘടിപ്പിച്ച ഡി.ജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്തതിന് കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച് അടുത്ത ദിവസം യുവതി ബന്ധുവായ യുവാവിനെ വിവാഹം കഴിച്ച സംഭവം നമ്മുടെ ഓര്‍മ്മയില്‍ തന്നെയുണ്ട്. അതിന് പിന്നാലെയാണ് മറ്റൊരു സംഭവം അരങ്ങേറുന്നത്. യുവാവ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha























