ഓഡിയോകള്‍ തുരുതുരെ... ഹൈക്കോടതിയില്‍ നിന്നും അന്വേഷണ സംഘത്തിന് അനുകൂല വിധി ലഭിച്ചതോടെ കാവ്യാ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം; ഓഡിയോ ക്ലിപ്പുകളില്‍ നിന്ന് കൂടുതല്‍ തെളിവ് കണ്ടെത്താന്‍ ശ്രമം; ഇനി ചോദ്യം ചെയ്യല്‍ കടുപ്പിച്ച്

ഹൈക്കോടതിയില്‍ നിന്നും ഇന്നലെ വന്നത് നിര്‍ണായക വിധിയായിരുന്നു. വധഗൂഢാലോചനാ കേസ് അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയത് അന്വേഷണ സംഘത്തിന് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. മാത്രമല്ല ദിലീപിന്റെ ആവശ്യ പ്രകാരം കേസ് സിബിഐയ്ക്ക് വിട്ടതുമില്ല. ഇതോടെ വളരെ വേഗം അന്വേഷണം നടത്തി കഴിവ് തെളിയിക്കാനിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം.
നിര്‍ത്തിവച്ച സ്ഥലത്ത് നിന്നും തുടങ്ങാനാണ് ക്രൈം ബ്രാഞ്ച് ആലോചിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ വീണ്ടും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബിലാണ് അനൂപ് ചോദ്യം ചെയ്യലിന് ഹാജരായത്. അനൂപിനു പുറമെ ദിലപിന്റെ സഹോദരിയുടെ ഭര്‍ത്താവായ സൂരജിന്റെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് പദ്ധതിയിടുന്നുണ്ട്.
ഇനി അടുത്ത ഊഴം കാവ്യയാണ്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യയോടു ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നെങ്കിലും കാവ്യ ഹാജരായിരുന്നില്ല. അനൂപിന്റെയും സൂരജിന്റെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും കാവ്യയെ വീണ്ടും ചെയ്യുക.
പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുക. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയില്‍ കാവ്യയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. എന്നാല്‍ കേസില്‍ സാക്ഷി മാത്രമാണ് കാവ്യ മാധവന്‍. കാവ്യയുടെ പേര് പരാര്‍ശിക്കുന്ന ചില ശബ്ദരേഖകള്‍ പുറത്തു വരികയും കേസിലെ ഇടപെടലുകള്‍ സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കങ്ങള്‍.
ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചതിനു പിന്നാലെയാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കിയത്. ഓഡിയോ ക്ലിപ്പുകള്‍ പൂര്‍ണമായും പരിശോധിച്ച് തെളിവ് കണ്ടെത്തുകയാണ് പ്രഥമലക്ഷ്യം. കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും.
അഭിഭാഷകരുമായുള്ള ശബ്ദരേഖകളടക്കം ചോര്‍ന്നതില്‍ ആശങ്കയിലാണ് ദിലീപും സംഘവും. കേസില്‍ അന്വേഷണം അനിവാര്യമാണെന്നു കോടതിക്കു ബോധ്യപ്പെട്ട സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാണ്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണില്‍നിന്നു തിരിച്ചെടുത്ത ശബ്ദസംഭാഷണങ്ങളും മെസേജുകളുമാണ് അന്വേഷണ സംഘത്തിന്റെ ഏറ്റവും വലിയ പിടിവള്ളി.
മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പുകള്‍ പരിശോധിക്കാന്‍ മാത്രം 5 അംഗ ക്രൈംബ്രാഞ്ച് സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. 6000ല്‍ അധികം വരുന്ന ശബ്ദസന്ദേശങ്ങളാണ് പരിശോധിക്കേണ്ടത്. ഇതു പൂര്‍ത്തിയാകുന്നതോടെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. കാവ്യയ്ക്ക് വീണ്ടും നോട്ടിസ് നല്‍കാനാണ് തീരുമാനം. വീടിനു പുറത്ത് മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരിക്കും ആവശ്യപ്പെടുക. കാവ്യ സാക്ഷിയായി തുടരുമോ അതോ പ്രതിയാകുമോ എന്നതിലും വ്യക്തത വന്നിട്ടില്ല. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറെ െ്രെകംബ്രാഞ്ച് വീണ്ടും വിളിപ്പിക്കും. കേസില്‍ അഭിഭാഷകര്‍ക്കു നോട്ടിസ് നല്‍കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ക്കുശേഷം മാത്രമേ തീരുമാനമുണ്ടാകൂ. ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ശിരസ്ദാറെയും തൊണ്ടിമുതല്‍ ക്ലാര്‍ക്കിനെയും ഉടന്‍ ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha























