നിരക്ക് കൂടുമോ എന്ന് ഇന്നറിയാം..., ബസ്...ഓട്ടോ...ടാക്സി നിരക്ക് വർധനവിൽ തീരുമാനം ഇന്ന്, ബസുകളുടെ മിനിമം യാത്രാ നിരക്ക് 10 രൂപ ആകും, പുതിയ നിരക്ക് വർധന മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ

നിരക്ക് വർധനവിൽ തീരുമാനം ഇന്നറിയാം. സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് വർധനവിൽ ഇന്ന് മന്ത്രിസഭാ യോഗംതീരുമാനമെടുക്കും. ബസുകളുടെ മിനിമം യാത്രാ നിരക്ക് 10 രൂപ ആകും. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് സംബന്ധിച്ച വിഷയം പരിഗണിക്കുന്നതിന് കമ്മീഷനെ നിയമിക്കുന്ന വിഷയവും യോഗം ചർച്ച ചെയ്യും.
മിനിമം ഓട്ടോ നിരക്ക് 25 രൂപയിൽ നിന്നും 30 ആക്കി ഉയർത്തും. ടാക്സി മിനിമം ചാർജ് ഇരുന്നൂറ് ആകും എന്നാണ് വിവരം സൂപ്പർ ഫാസ്റ്റുകളിൽ മിനിമം നിരക്ക് 20 രൂപയിൽനിന്ന് 22 ആകും. ഡീലക്സുകളിലും സ്കാനിയയിലും നിരക്ക് വർധിച്ചേക്കില്ല. ഓട്ടോ റിക്ഷകൾക്ക് മിനിമം നിരക്ക് 25 രൂപയിൽനിന്ന് 30 രൂപയാകും.
മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം 1.5 കിലോമീറ്ററാണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം നൽകണം. നിലവിൽ ഇത് 12 രൂപയാണ്.അതേസമയം, പുതിയ നിരക്ക് വർധന മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചിരുന്നു.
ഉത്തരവ് ഇറങ്ങും മുമ്പ് എല്ലാ കാര്യങ്ങളിലും സമവായം കണ്ടെത്തും. കോവിഡ് കാലത്തെ യാത്രനിരക്ക് വര്‍ധന പിന്‍വലിച്ചിട്ടുണ്ട്. വിദ്യാർഥി നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പ്രത്യേക സമിതി പരിശോധിക്കുമെന്നും ശേഷംം അന്തിമ തീരുമാനം എടുക്കുകയുള്ളു എന്നും അദ്ദേഹംം പറഞ്ഞു.
https://www.facebook.com/Malayalivartha























