ക്രൈംബ്രാഞ്ചിന് മുൻപിൽ നാദിർഷയ്ക്ക് നാവ് പിഴച്ചു... അനൂപിനെ ഇരുത്തി പഠിപ്പിച്ച് രാമൻപിള്ള.. ദുരൂഹതകൾ നിറച്ച് പറവൂർ കവലയിലെ വീട്! നടുക്കുന്ന ആ രഹസ്യങ്ങൾ പുറത്ത്...

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ച സുപ്രധാന ശബ്ദരേഖ പുറത്ത് വന്നതോടെ നടിയെ ആക്രമിച്ച കേസ് വമ്പൻ ട്വിസ്റ്റിലേക്ക് തന്നെയാണ് നീങ്ങുന്നത്. അക്ഷരാർഥത്തിൽ കേസിനെ മാറ്റിമറിക്കുന്ന സംഭവം തന്നെയായിരുന്നു കഴിഞ്ഞ ദിവസത്തെ നിർണായക ട്വിസ്റ്റ്. എന്നാൽ ദിലീപിന്റെ സഹോദരന്‍ അനൂപിന്റേയും സുഹൃത്ത് നാദിര്‍ഷായുടേയും വാക്കുകളിലെ പൊരുത്തക്കേട് പരിഹരിക്കാന്‍ അഭിഭാഷകന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖകളും പുറത്തായിരിക്കുകയാണ്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടിരിക്കുന്ന സ്ഥലത്തേക്കുറിച്ചാണ് നാദിര്‍ഷാ വ്യത്യസ്ത പ്രതികരണം നടത്തിയത്.
പറവൂര്‍ കവലയിലാണ് അനൂപിന്റെ വീടെന്ന് നാദിര്‍ഷ പറഞ്ഞെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ പറയുന്നതിന് പകരം കുറച്ചുകൂടി വ്യക്തമായി പറവൂര്‍ കവലയേയും വീടിരിക്കുന്ന വിഐപി ലെയിനേയും ബന്ധിപ്പിച്ച് പറയണമെന്നാണ് അഭിഭാഷകന്‍ അനൂപിനോട് ആവശ്യപ്പെടുന്നത്. പറവൂര്‍ കവലയിലാണോ എന്ന് ചോദിച്ചാല്‍ 'പറവൂര്‍ കവലയില്‍ നിന്ന് 300 മീറ്റര്‍ മാറി വിഐപി ലെയിനില്‍' എന്ന് കൃത്യമായി പറയണമെന്നും അഭിഭാഷകന്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലായ ശേഷം ആലുവയിലെ പത്മസരോവരം വീട്ടില്‍ നിന്ന് എല്ലാവരും പറവൂര്‍ കവല വിഐപി ലെയിനിലെ ഈ വീട്ടിലേക്ക് താമസം മാറിയിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് എത്തിയതും ഈ വീട്ടിലേക്കാണ്. ജയിലില്‍ നിന്നിറങ്ങി മൂന്നാം ദിവസം സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ ദിലീപിനെ കാണുന്നതും അനൂപിന്റെ ഈ വീട്ടില്‍ വച്ചാണ്. അനൂപിന്റെ വീട്ടില്‍ വച്ച് ദിലീപിന്റെ റൂമില്‍ തോക്കു കണ്ടു എന്ന് ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്. അന്വേഷണ സംഘം നടത്തിയ തെരച്ചിലില്‍ തോക്ക് കണ്ടെത്താനായിരുന്നില്ല. ദിലീപ് ജയിലിലായ സമയത്ത് അനൂപിന്റെ ഈ വീടായിരുന്നു ആലോചനാ കേന്ദ്രം. ഈ വീട്ടില്‍ വച്ചാണ് പല ഗൂഢാലോചനകളും നടന്നതെന്നും ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചതോടെ ദിലീപിന് അതൊരു വമ്പൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഒന്നര മാസം കൂടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവദിച്ചത്. മേയ് 30നു മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതിനാണു വിലക്ക്. മാധ്യമങ്ങൾക്കു വിവരങ്ങൾ ചോർത്തി നല്‍കുന്നില്ലെന്നു ഡിജിപി ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. മാധ്യമ വിചാരണ തടയണം എന്നാവശ്യപ്പെട്ടുള്ള പ്രതി സുരാജിന്റെ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. മൂന്നാഴ്ചത്തേയ്ക്കു മാധ്യമങ്ങൾ വാർത്ത നൽകുന്നതിനാണ് വിലക്ക്. തുടരന്വേഷണത്തിനു മൂന്നു മാസം അനുവദിക്കണം എന്ന ആവശ്യമാണ് പ്രോസിക്യൂഷൻ മുന്നോട്ടുവച്ചത്. വിശദമായ അന്വേഷണം അനിവാര്യമാണെന്നും ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചു പ്രതികളിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കണമെന്നുമായിരുന്നു ആവശ്യം. ചോദ്യം ചെയ്യലുകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടരന്വേഷണത്തിനു സമയം നീട്ടി നൽകരുത് എന്ന നിലപാടാണ് ദിലീപ് കോടതിയിൽ സ്വീകരിച്ചത്. കള്ളത്തെളിവുണ്ടാക്കാനാണ് പ്രോസിക്യൂഷൻ അന്വേഷണ സമയം നീട്ടി ചോദിച്ചിരിക്കുന്നത് എന്നായിരുന്നു പ്രതികളുടെ വാദം.
https://www.facebook.com/Malayalivartha























