ഇടുക്കിയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച് മധ്യവയസ്കൻ, അമ്പത്തിയാറുകാരൻ പോലീസ് പിടിയിൽ

ഇടുക്കി കട്ടപ്പനയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റുചെയ്തു. കേസിൽ അമ്പത്തിയാറ് വയസുകാരനെ ആണ് വണ്ടന്മേട് പോലീസ് പിടികൂടിയത്. ഇഞ്ചപ്പടപ്പ് പൊട്ടംകുളം എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ ആണ്ടവർ (56) ആണ് പീഡനക്കേസിൽ അറസ്റ്റിലായത്.
ലയത്തിലെത്തിയ ബാലികയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. എന്നാൽ കുട്ടി അച്ഛനമ്മമാരോട് പീഡന വിവരം തുറന്നു പറഞ്ഞു. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha























