സ്വപ്നയ്ക്ക് കൊടുത്ത ശമ്പളം എല്ലാം തിരിച്ചു കൊടുക്കാൻ കഴിയില്ലെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ്; കെഎസ്ഐടിഐഎൽ തുക തിരിച്ചു പിടിക്കുന്നതിന് നിയമോപദേശം തേടി; തുക തിരിച്ചടയ്‌ക്കാതെ, കെഫോൺ പദ്ധതിക്കായി പിഡബ്ല്യുസിക്കു നൽകാനുള്ള ഒരു കോടിരൂപ നൽകേണ്ടതില്ലെന്ന് തീരുമാനം

സ്വപ്നയ്ക്ക് കൊടുത്ത ശമ്പളം എല്ലാം തിരിച്ചു കൊടുക്കാൻ ഉത്തരവുണ്ടായിരുന്നു. എന്നാൽ ആ പണം തിരിച്ചു കൊടുക്കാൻ കഴിയില്ല എന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സ് അറിയിച്ചിരിക്കുന്നു. സ്പേസ് പാർക്കിൽ ജൂനിയർ കൺസൽട്ടന്റായിട്ടായിരുന്നു സ്വപ്നയെ നിയമിച്ചത്. കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് സ്വപ്നയ്‌ക്കു നൽകിയ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി.
ഈ കത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കെഎസ്ഐടിഐഎൽ തുക തിരിച്ചു പിടിക്കുന്നതിന് നിയമോപദേശം തേടിയിരിക്കുകയാണ് . സ്ഥാപനത്തിന്റെ ഇപ്പോഴത്തെ തീരുമാനം തുക തിരിച്ചടയ്‌ക്കാതെ, കെഫോൺ പദ്ധതിക്കായി പിഡബ്ല്യുസിക്കു നൽകാനുള്ള ഒരു കോടിരൂപ നൽകേണ്ടതില്ലെന്നാണ് .
പിഡബ്ല്യുസിയാണ് സ്പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചത് . ഒരു കോടിയോളം രൂപ അടുപ്പിച്ചാണ് ഐടി വകുപ്പ് ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വർണക്കടത്തു കേസിൽ സ്വപ്ന പ്രതിയായി ജോലിയിൽനിന്ന് പോവുകയും ചെയ്തിരുന്നു . ഈയൊരു സാഹചര്യത്തിൽ ജിഎസ്ടി ഒഴിച്ചുള്ള തുക പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്ഐടിഐഎൽ എംഡി അടിയന്തിരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് കൊടുക്കുകയായിരുന്നു..
പിഡബ്ല്യുസിയിൽനിന്ന് തുക ഈടാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്ഐടിഐഎൽ ചെയർമാനുമായിരുന്ന എം.ശിവശങ്കർ, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുക ഈടാക്കണമെന്നും ശുപാർശ നൽകിയിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്നു തിരിച്ചു പിടിക്കണമെന്ന നിർദേശമാണ് നൽകിയത് .
അതേസമയം സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് ജോലി കിട്ടിയിരുന്നു . അട്ടപ്പാടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയിലാണ് സ്വപ്ന ജോലിക്കെത്തിയത്. ആദിവാസിക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന എച്ച്.ആർ.ഡി.എസ്. (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി) എന്ന സംഘടനയുടെ പാലക്കാട്ടെ ഓഫീസിലാണ് അവർ ജോലിയിൽ പ്രവേശിച്ചത്.
സി.എസ്.ആർ. ഡയറക്ടറായാണ് സ്വപ്ന സുരേഷ് ചുമതലയേറ്റത്. കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ (കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി-സി.എസ്.ആർ.) ഫണ്ടുകൾ വിനിയോഗിച്ചാണ് എച്ച്.ആർ.ഡി.എസ്. ആദിവാസിക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നത്.
സ്വപ്ന, കേസില്‍ പ്രതിയാണെങ്കിലും കോടതി കുറ്റക്കാരിയായി വിധിച്ചിട്ടില്ല. അത്കൊണ്ടാണ് നിയമനം നൽകിയതെന്നാണ് എച്ച്ആർഡിഎസ് നൽകുന്ന വിശദീകരണം. ഫെബ്രുവരി 11നാണ് സ്വപ്ന സുരേഷിന് എച്ച്ആർഡിഎസ് എന്‍ജിഒയില്‍ സിഎസ്ആര്‍ ഡയറക്ടറായി നിയമന ഉത്തരവ് കിട്ടിയത് . പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം നടത്തിയിരിക്കുന്നത് .
https://www.facebook.com/Malayalivartha

























